തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശല്യം ചെയ്തെന്ന പരാതിയിൽ പൊലീസ് വിളിപ്പിച്ച യുവാവ് സ്റ്റേഷനിൽ വച്ച് വിഷം കഴിച്ചു. ഒല്ലൂർ സ്വദേശി സഞ്ജയാണ് (25 ) തൃശൂർ ഈസ്റ്റ് സ്റ്റേഷനിലെ ടോയ്ലെറ്റിൽ വച്ച് വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ചികിത്സയിലുള്ള ഇയാൾ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
ബുധനാഴ്ച സ്റ്റേഷനിലെത്തിയ ഇയാളോട് വ്യാഴാഴ്ച മാതാപിതാക്കളോടൊപ്പം ഹാജരാകാൻ നിർദ്ദേശിച്ച് വിട്ടയച്ചു. ഇന്നലെ മാതാപിതാക്കളോടൊപ്പം ഇയാൾ സ്റ്റേഷനിലെത്തി. സംഭവത്തെക്കുറിച്ച് പൊലീസുകാർ കാര്യങ്ങൾ ചോദിച്ചറിയുന്നതിനിടെ ടോയ്ലെറ്റിൽ പോയി വരാമെന്ന് പറഞ്ഞ് പോയി. അവിടെ വച്ച് കൈയിൽ കരുതിയിരുന്ന കീടനാശിനി കഴിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സഞ്ജയിനെതിരെ പോക്സോയ്ക്ക് പുറമേ ആത്മഹത്യാ ശ്രമത്തിനും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |