SignIn
Kerala Kaumudi Online
Saturday, 27 April 2024 8.07 AM IST

ഇന്ത്യയിൽ നിന്നും     2000കോടി  രൂപയ്ക്ക് മിസൈൽ  വാങ്ങാനൊരുങ്ങി  ഫിലിപ്പീൻസ്   നാവികസേന;  മേക്ക്  ഇൻ  ഇന്ത്യയ്ക്ക്  ആഗോള  തലത്തിൽ   സ്വീകാര്യത

brahmos

ന്യൂഡൽഹി: ഇന്ത്യയുടെ യുദ്ധ പ്രതിരോധ മിസൈലിനെ വാങ്ങാനൊരുങ്ങി ഫിലിപ്പീൻസ്. 374.9 ദശലക്ഷം യുഎസ് ഡോളറിനാണ് ഫിലിപ്പീൻസ് മിസൈൽ സ്വന്തമാക്കാൻ തീരുമാനിച്ചത്. വെള്ളിയാഴ്ചയാണ് ഫിലിപ്പീൻസ് ദേശീയ പ്രതിരോധ വകുപ്പ് ഇക്കാര്യം ബ്രഹ്മോസ് അധികൃതരെ അറിയിച്ചത്. മിസൈൽ വാങ്ങുന്നതുമായി ബന്ധപ്പെട്ട കരാറിനെപ്പറ്റിയുള്ള ബ്രഹ്മോസ് എയ്‌റോസ്‌പേസിന്റെ പ്രതികരണം പത്ത് ദിവസത്തിനുള്ളിൽ ലഭിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഫിലിപ്പീൻസ് നാവികസേന.

ഇന്ത്യയുടെയും റഷ്യയുടെയും സംയുക്ത സംരംഭമാണ് ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ. ഇന്ത്യൻ നാവികസേനയും,വ്യോമസേനയും, സൈന്യവും നിലവിൽ ഉപയോഗിക്കുന്നത് ബ്രഹ്മോസ് മിസൈലാണ്. യുദ്ധക്കപ്പലിന്റെ വൈദഗ്ദ്ധ്യം കാരണം പല രാജ്യങ്ങളും ബ്രഹ്മോസ് മിസൈൽ വാങ്ങുന്നത് ലക്ഷ്യമിട്ടിരിക്കുകയാണ്. കര,കടൽ,വായു സേനകളുമായി സംയോജിച്ച് പ്രവർത്തിക്കാനുള്ള മിസൈലിന്റെ കഴിവും മറ്റു രാജ്യങ്ങളെ ആകർഷിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, BRAHMOS MISSILE INDIA, BRAHMOS MISSILE GLOBAL ACCEPTANCE, BRAHMOS ANTI SHIP MISSILE FOR PHILIPPINES NAVY, PHILIPPINES NAVY WANTS BRAHMOS MISSILE, INDIAN NAVY ARMY AIRFORCE, MAKE IN INDIA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.