പത്തനംതിട്ട: സിൽവർലൈൻ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കാതിരിക്കാൻ രാഷ്ട്രീയ ഇടപെടൽ നടത്തുന്നത് കേരളത്തിന്റെ വികസനത്തെ ദോഷമായി ബാധിക്കുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. പദ്ധതിയെപ്പറ്റി വിശദീകരിക്കുന്നതിന് പത്തനംതിട്ടയിൽ നടന്ന ജനസമക്ഷം പരിപാടിക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ വന്ന് കേന്ദ്രമന്ത്രിയും ചില നേതാക്കളും പദ്ധതിക്കെതിരെ സംസാരിക്കുന്നുണ്ട്. ഡൽഹിയിൽ ചെന്നാൽ ഇവർ അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. ഇന്ത്യയിൽ മറ്റ് സംസ്ഥാനങ്ങളിൽ നടപ്പാക്കിയ സമാനപദ്ധതികളെ ഇവർ എതിർക്കുന്നില്ല. സിൽവർ ലൈൻ പദ്ധതിക്ക് ഉടൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |