SignIn
Kerala Kaumudi Online
Saturday, 27 April 2024 12.23 AM IST

എസ്. സോമനാഥ് ഐ.എസ്.ആർ.ഒ ചെയർമാനായി ചുമതലയേറ്റു

somanath

തിരുവനന്തപുരം: ഐ.എസ്.ആർ.ഒയുടെ പത്താമത്തെ ചെയർമാനായി എസ്. സോമനാഥ് ഇന്നലെ ചുമതലയേറ്റു. ഉച്ചയ്ക്ക് ഒന്നരയ്ക്ക് തുമ്പയിലെ വി.എസ്.എസ്.സി കാമ്പസിലെ ഐ.എസ്.ആർ.ഒ ചെയർമാന്റെ ക്യാമ്പ് ഒാഫീസിൽ രേഖകളിൽ ഒപ്പുവച്ച് ഡോ.കെ. ശിവനിൽ നിന്ന് അദ്ദേഹം ചുമതലയേറ്റെടുത്തു. കേന്ദ്രസർക്കാരിന്റെ പ്രതിനിധിയും സന്നിഹിതനായിരുന്നു. രേഖകൾ പിന്നീട് പ്രധാനമന്ത്രിക്കും കേന്ദ്രകാബിനറ്റിനും അയയ്ക്കും.

ആദ്യമായാണ് ചെയർമാൻ സ്ഥാനം തിരുവനന്തപുരത്ത് വച്ച് കൈമാറുന്നത്. സാധാരണ ബംഗളൂരുവിലെ ആസ്ഥാനമായ "അന്തരീക്ഷ ഭവനി"ലാണ് ആഘോഷമായി ചടങ്ങുകൾ നടക്കുക. കൊവിഡ് കണക്കിലെടുത്താണ് ചടങ്ങ് ലളിതമാക്കിയത്. മാത്രമല്ല കഴിഞ്ഞ മാസം വിവാഹിതനായ മകന്റെ ആദ്യ പൊങ്കാല ആഘോഷത്തിനായി ഡോ.ശിവൻ തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. ചടങ്ങിൽ സോമനാഥിന്റെ കുടുംബാംഗങ്ങൾ പങ്കെടുത്തില്ല.

ഇന്ന് ബംഗളൂരുവിലേക്ക് പോകുന്ന സോമനാഥിന് അന്തരീക്ഷഭവനിൽ തിങ്കളാഴ്ച ഐ.എസ്.ആർ.ഒ കേന്ദ്രങ്ങളുടെയും സ്ഥാപനങ്ങളുടെയും ഡയറക്ടർമാർ സ്വീകരണം നൽകും. ഒൗപചാരിക കൂടിക്കാഴ്ചകളുമുണ്ടാകും. പിന്നീട് അദ്ദേഹം ഡൽഹിക്ക് പോകും. പ്രധാനമന്ത്രി നരേന്ദ്രമോദി, ബഹിരാകാശ സാങ്കേതിക വകുപ്പ് മന്ത്രി ജിതേന്ദ്രസിംഗ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

ഐ.എസ്.ആർ.ഒ ചെയർമാൻ എന്ന നിലയിൽ ഡിപ്പാർട്ട്മെന്റ് ഒഫ് സ്പെയ്സിന്റെ സെക്രട്ടറിയും സ്പെയ്സ് കമ്മിഷൻ ചെയർമാനുമാണ് സോമനാഥ്. കൂടാതെ, പ്രധാനമന്ത്രിയുടെ ബഹിരാകാശ ശാസ്ത്ര ഉപദേഷ്ടാവുമായിരിക്കും.

ബഹിരാകാശ ഗവേഷണ-വിക്ഷേപണ-വാണിജ്യ മേഖലയിലെ പരമോന്നത സ്ഥാനമാണ് ഐ.എസ്.ആർ.ഒ.ചെയർമാൻ പദവി. ഇൗ പദവിയിലെത്തുന്ന അഞ്ചാമത്തെ മലയാളിയാണ് സോമനാഥ്. അദ്ദേഹത്തിന്റെ ആസ്ഥാനവും താമസവും ഇനി ബംഗളൂരുവിലായിരിക്കും.

രാജ്യത്താകെ 41കേന്ദ്രങ്ങളാണ് ഐ.എസ്.ആർ.ഒയ്ക്ക് ഉള്ളത്. ഇതിൽ പതിമ്മൂന്ന് കാമ്പസുകളും ബംഗളൂരുവിലാണ്. തിരുവനന്തപുരത്ത് നാലും ഡൽഹിയിൽ മൂന്നും കാമ്പസുകളുണ്ട്. 1985ൽ ഐ.എസ്.ആർ.ഒയിൽ ചേർന്ന സോമനാഥിന് മൂന്നു വർഷം ചെയർമാൻ പദവിയിൽ തുടരാം.

വി.​എ​സ്.​എ​സ്.​സി​ ​പു​തിയ
ഡ​യ​റ​ക്ട​റെ​ ​നാ​ളെ​ ​നി​യ​മി​ച്ചേ​ക്കും


തി​രു​വ​ന​ന്ത​പു​രം​:​ ​എ​സ്.​ ​സോ​മ​നാ​ഥ് ​ഒ​ഴി​ഞ്ഞ​ ​വി.​എ​സ്.​എ​സ്.​സി​ ​ഡ​യ​റ​ക്ട​ർ​ ​പ​ദ​വി​യി​ലേ​ക്ക് ​നാ​ളെ​ ​നി​യ​മ​നം​ ​ഉ​ണ്ടാ​യേ​ക്കും.​ ​അ​ദ്ദേ​ഹം​ ​ത​ന്നെ​ ​താ​ത്കാ​ലി​ക​ ​ചു​മ​ത​ല​ ​വ​ഹി​ക്കു​ന്ന​ ​ഐ.​ഐ.​എ​സ്.​ടി​ ​ഡ​യ​റ​ക്ട​ർ​ ​സ്ഥാ​ന​ത്തേ​ക്കും​ ​നി​യ​മ​നം​ ​ന​ട​ത്ത​ണം.​ ​ഐ.​എ​സ്.​ആ​ർ.​ഒ​ ​ചെ​യ​ർ​മാ​ൻ​ ​എ​ന്ന​ ​നി​ല​യി​ൽ​ ​എ​സ്.​ ​സോ​മ​നാ​ഥ് ​ത​ന്നെ​യാ​ണ് ​ര​ണ്ട് ​നി​യ​മ​ന​വും​ ​ന​ട​ത്തേ​ണ്ട​ത്.
ഐ.​ഐ.​എ​സ്.​ടി​ ​ഡ​യ​റ​ക്ട​ർ​ ​പ​ദ​വി​യി​ൽ​ ​ഒാ​പ്പ​ൺ​ ​നി​യ​മ​ന​മാ​ണ് ​ന​ട​ത്തു​ക.​ ​പു​റ​മെ​ ​നി​ന്നു​ള്ള​ ​വി​ദ​ഗ്ദ്ധ​രി​ൽ​ ​നി​ന്ന​ട​ക്കം​ ​അ​പേ​ക്ഷ​ക​ൾ​ ​ക്ഷ​ണി​ച്ച് ​വി​ദ​ഗ്ദ്ധ​ ​സ​മി​തി​യാ​ണ് ​നി​യ​മ​നം​ ​ന​ട​ത്തു​ക.​ 2020​ ​മു​ത​ൽ​ ​ഇൗ​ ​ത​സ്തി​ക​ ​ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്.​ ​നി​യ​മ​ന​ ​ന​ട​പ​ടി​ക​ൾ​ക്ക് ​തു​ട​ക്കം​ ​കു​റി​ച്ചെ​ങ്കി​ലും​ ​കൊ​വി​ഡ് ​മൂ​ലം​ ​പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ല്ല.​ ​വി.​എ​സ്.​എ​സ്.​സി​ ​ഡ​യ​റ​ക്ട​ർ​ ​സ്ഥാ​ന​ത്തേ​ക്ക് ​നി​ല​വി​ലെ​ ​സീ​നി​യ​ർ​ ​ശാ​സ്ത്ര​ജ്ഞ​രി​ൽ​ ​നി​ന്ന് ​ക​ഴി​വു​ള്ള​വ​രെ​യാ​ണ് ​നി​യ​മി​ക്കു​ക.
ഐ.​എ​സ്.​ആ​ർ.​ഒ​യി​ലെ​ ​നി​ർ​ണ്ണാ​യ​ക​ ​പ​ദ​വി​ക​ളി​ലൊ​ന്നാ​ണ് ​വി.​എ​സ്.​എ​സ്.​സി.​ഡ​യ​റ​ക്ട​ർ​ ​സ്ഥാ​നം.​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​എ​ൽ.​പി.​എ​സ്.​സി.​ ​ഡ​യ​റ​ക്ട​ർ​ ​ഡോ.​ടി.​നാ​രാ​യ​ണ​ൻ,​ ​ഐ.​ഐ.​എ​സ്.​യു.​ ​ഡ​യ​റ​ക്ട​ർ​ ​സാം​ദ​യാ​ല​ ​ദേ​വ്,​ ​ശാ​സ്‌​ത്ര​ജ്ഞ​ൻ​ ​ഡോ.​ ​ഉ​മാ​മ​ഹേ​ശ്വ​ർ​ ​തു​ട​ങ്ങി​യ​വ​രെ​യാ​ണ് ​പ​രി​ഗ​ണി​ക്കു​ന്ന​ത്.

പ​ടി​യി​റ​ങ്ങു​ന്ന​ത് ​കൊ​വി​ഡിൽ
ഐ.​എ​സ്.​ആ​ർ.​ഒ​യെ​ ​ന​യി​ച്ച​ ​പ്ര​തിഭ

തി​രു​വ​ന​ന്ത​പു​രം​:​ ​കൊ​വി​ഡ് ​കാ​ല​ത്ത് ​ഐ.​എ​സ്.​ആ​ർ.​ഒ​യെ​ ​ന​യി​ച്ച​ ​ചെ​യ​ർ​മാ​നാ​ണ് ​ഇ​ന്ന​ലെ​ ​പ​ടി​യി​റ​ങ്ങി​യ​ ​ഡോ.​ ​കെ.​ ​ശി​വ​ൻ.​ ​ഡോ.​ ​എ.​എ​സ്.​ ​കി​ര​ൺ​കു​മാ​റി​ൽ​ ​നി​ന്ന് 2018​ൽ​ ​ചെ​യ​ർ​മാ​ൻ​ ​പ​ദ​വി​ ​ഏ​റ്റെ​ടു​ത്ത​ ​ശി​വ​ന്റെ​ ​നേ​ട്ട​ങ്ങ​ൾ​ ​കൊ​വി​ഡ് ​ത​ല്ലി​ക്കെ​ടു​ത്തി.​ ​ച​ന്ദ്ര​നി​ൽ​ ​സാ​ങ്കേ​തി​ക​ ​തി​ക​വോ​ടെ​ ​റോ​വ​ർ​ ​ഇ​റ​ക്കാ​നു​ള്ള​ ​ദൗ​ത്യം​ ​പൂ​ർ​ത്തി​യാ​കാ​തി​രു​ന്ന​ത് ​തി​രി​ച്ച​ടി​യാ​യി.​ ​പി.​എ​സ്.​എ​ൽ.​വി,​ ​ജി.​എ​സ്.​എ​ൽ.​വി​ ​തു​ട​ങ്ങി​ ​ര​ണ്ട് ​റോ​ക്ക​റ്റു​ക​ളു​ടെ​ ​ദൗ​ത്യ​ങ്ങ​ളും​ ​പ​രാ​ജ​യ​പ്പെ​ട്ടു.​ ​ര​ണ്ടു​വ​ർ​ഷം​ ​കൊ​വി​ഡ് ​കൊ​ണ്ടു​പോ​യി.​ ​എ​ങ്കി​ലും​ ​എ​സ്.​എ​സ്.​എ​ൽ.​വി​ ​എ​ന്ന​ ​ചെ​റു​ ​വി​ക്ഷേ​പ​ണ​ ​വാ​ഹ​നം,​ ​ആ​ദി​ത്യ​ ​എ​ൽ1​ ​എ​ന്ന​ ​സൂ​ര്യ​പ​ര്യ​വേ​ക്ഷ​ണ​ ​ദൗ​ത്യം,​ ​കോ​സ്മി​ക് ​കി​ര​ണ​ങ്ങ​ളെ​ ​പ​ഠി​ക്കാ​നു​ള്ള​ ​എ​ക്സ്‌​പോ​ ​സാ​റ്റ് ​ദൗ​ത്യം,​ ​ശു​ക്ര​യാ​ൻ,​ ​ഭൗ​മ​ ​നി​രീ​ക്ഷ​ണ​ ​ഉ​പ​ഗ്ര​ങ്ങ​ൾ,​ ​വാ​ർ​ത്താ​വി​നി​മ​യ​ ​ഉ​പ​ഗ്ര​ഹ​ ​വി​ക്ഷേ​പ​ണ​ങ്ങ​ൾ​ ​തു​ട​ങ്ങി​യ​ ​ദൗ​ത്യ​ങ്ങ​ൾ​ ​സോ​മ​നാ​ഥി​ന് ​കൈ​മാ​റി​യാ​ണ് ​ശി​വ​ൻ​ ​പ​ടി​യി​റ​ങ്ങു​ന്ന​ത്.​ ​കൊ​വി​ഡ് ​ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ​ ​ഇ​തെ​ല്ലാം​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​നേ​ട്ട​മാ​കു​മാ​യി​രു​ന്നു.​ 2017​ലാ​ണ് ​വി​ര​മി​ച്ച​തെ​ങ്കി​ലും​ ​കാ​ലാ​വ​ധി​ ​പ​ല​ത​വ​ണ​ ​നീ​ട്ടി​ക്കി​ട്ടി​യ​ ​അ​ദ്ദേ​ഹം​ ​അ​ഞ്ച് ​വ​ർ​ഷം​ ​തു​ട​ർ​ന്നു.​ ​ഗ​ഗ​ൻ​യാ​ൻ​ ​എ​ന്ന​ ​ഇ​ന്ത്യ​യു​ടെ​ ​സ്വ​ന്തം​ ​മ​നു​ഷ്യ​ദൗ​ത്യം​ ​പ്ര​ഖ്യാ​പി​ക്കു​ന്ന​ത് ​ശി​വ​ൻ​ ​ചെ​യ​ർ​മാ​നാ​യി​രി​ക്കെ,​ 2018​ലെ​ ​സ്വാ​ത​ന്ത്ര്യ​ ​ദി​ന​ത്തി​ലാ​ണ്.​ 2021​ൽ​ ​കാ​ലാ​വ​ധി​ ​നീ​ട്ടി​ ​ന​ൽ​കി​യെ​ങ്കി​ലും​ ​കൊ​വി​ഡും​ ​ലോ​ക്ക് ​ഡൗ​ണും​ ​വീ​ണ്ടും​ ​വി​ല്ല​നാ​യ​തി​നാ​ൽ​ ​ആ​ഗ്ര​ഹി​ച്ച​ ​ദൗ​ത്യ​ങ്ങ​ൾ​ ​പ​ല​തും​ ​പൂ​ർ​ത്തി​യാ​ക്കാ​തെ​യാ​ണ് ​ശി​വ​ന്റെ​ ​പ​ടി​യി​റ​ക്കം.

ത​മി​ഴ്നാ​ട് ​നാ​ഗ​ർ​കോ​വി​ലി​ന​ടു​ത്ത് ​സ​ര​ക്ക​ൽ​വി​ലൈ​ ​ഗ്രാ​മ​ത്തി​ൽ​ ​ജ​നി​ച്ച​ ​ശി​വ​ൻ1982​ൽ​ ​ഐ.​എ​സ്.​ആ​ർ.​ഒ​യി​ലെ​ത്തി.​ ​നാ​ൽ​പ്പ​ത് ​വ​ർ​ഷ​ത്തെ​ ​സേ​വ​ന​ത്തി​നി​ടെ​ ​പ​ല​ ​നി​ർ​ണാ​യ​ക​ ​പ​ദ​വി​ക​ളും​ ​വ​ഹി​ച്ചു.​ ​ശേ​ഷി​യേ​റി​യ​ ​ജി.​എ​സ്.​എ​ൽ.​വി​ ​രൂ​പ​ക​ല്പ​ന​യി​ലും​ ​യാ​ഥാ​ത്ഥ്യ​മാ​ക്കു​ന്ന​തി​ലും​ ​നി​ർ​ണാ​യ​ക​ ​പ​ങ്ക് ​വ​ഹി​ച്ചു.​ ​ഇ​ന്ത്യ​ൻ​ ​ക്ര​യോ​ജ​നി​ക് ​എ​ഞ്ചി​ൻ​ ​യാ​ഥാ​ർ​ത്ഥ്യ​മാ​ക്കി​യ​തി​ലും​ ​ശി​വ​ന്റെ​ ​പ​ങ്കു​ണ്ട്.​ ​സ്‌​ക്രാം​ ​ജെ​റ്റ് ​എ​ൻ​ജി​ൻ​ ​പ​രീ​ക്ഷ​ണം,​ ​ആ​വ​ർ​ത്തി​ച്ച് ​ഉ​പ​യോ​ഗി​ക്കാ​വു​ന്ന​ ​വി​ക്ഷേ​പ​ണ​ ​വാ​ഹ​ന​മാ​യ​ ​റീ​ ​യൂ​സ​ബി​ൾ​ലോ​ഞ്ച് ​വെ​ഹി​ക്കി​ൾ​ ​ടെ​ക്‌​നോ​ള​ജി​ ​ഡെ​മോ​ൺ​സ്‌​ട്രേ​ഷ​ൻ​ ​പ​ദ്ധ​തി​ ​എ​ന്നി​വ​യി​ലും​ ​ശി​വ​ന്റെ​ ​കൈ​യൊ​പ്പു​ണ്ട്.​ ​ലി​ഥി​യം​ ​അ​യോ​ൺ​ ​സെ​ല്ലു​ക​ളും​ ​ഇ​ല​ക്ട്രോ​ണി​ക് ​പ്രൊ​പ്പ​ൽ​ഷ​ൻ​ ​സി​സ്റ്റ​വും​ ​വി​ക​സി​പ്പി​ക്കാ​ൻ​ ​മു​ൻ​കൈ​യെ​ടു​ത്തു.​ ​പി.​എ​സ്.​എ​ൽ.​വി​ ​വ​ച്ചു​ള്ള​ ​മം​ഗ​ൾ​യാ​ൻ​ ​വി​ക്ഷേ​പ​ണ​ത്തി​ലും​ ​ശി​വ​ന്റെ​ ​സാ​ന്നി​ദ്ധ്യ​മു​ണ്ടാ​യി​രു​ന്നു.​ ​എ​യ​റോ​നോ​ട്ടി​ക്സ് ​എ​ന്റി​റ്റി​യു​ടെ​ ​ഡെ​പ്യൂ​ട്ടി​ ​ഡ​യ​റ​ക്ട​ർ,​എം.​എ​സ്.​എ​സ്.​ജി.​ ​ഗ്രൂ​പ്പ് ​ഡ​യ​റ​ക്ട​ർ,​ജി.​എ​സ്.​എ​ൽ.​വി.​ ​പ്രൊ​ജ​ക്ട് ​ഡ​യ​റ​ക്ട​ർ,​ ​എ​ൽ.​പി.​എ​സ്.​സി​ ​ഡ​യ​റ​ക്ട​ർ,​ ​വി.​എ​സ്.​എ​സ്.​സി​ ​ഡ​യ​റ​ക്ട​ർ​ ​എ​ന്നീ​ ​നി​ല​യി​ൽ​ ​മി​ക​ച്ച​ ​പ്ര​വ​ർ​ത്ത​നം​ ​കാ​ഴ്ച​വ​ച്ചു.​ ​ഇ​തി​നി​ടി​ൽ​ ​ഐ.​ഐ.​ടി​ ​ബോം​ബെ​യി​ൽ​ ​നി​ന്ന് ​പി​എ​ച്ച്.​ഡി​യും​ ​പൂ​ർ​ത്തി​യാ​ക്കി.​ ​ഭാ​വി​ ​പ​ദ്ധ​തി​ക​ൾ​ ​പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​വീ​ടു​ണ്ട്.​ ​കു​ടും​ബം​ ​ഏ​റെ​ക്കാ​ല​മാ​യി​ ​ഇ​വി​ടെ​യാ​യി​രു​ന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ISRO
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.