SignIn
Kerala Kaumudi Online
Wednesday, 25 September 2024 6.48 PM IST

വിളറിവെളുത്തെത്തി, വിധിയറിഞ്ഞ് കെട്ടിപ്പിടിത്തം, പാട്ട് കുർബാന

Increase Font Size Decrease Font Size Print Page
p

കോട്ടയം : ഇന്നലെ രാവിലെ പ്രത്യേക പ്രാർത്ഥനയ്ക്ക് ശേഷം 9.30ന് പിൻവാതിലിലൂടെ കോടതിമുറിയിൽ ഇടംപിടിച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ മനസിന്റെ പിരുമുറുക്കം മുഖത്ത് വ്യക്തമായിരുന്നു. വിളറി വെളുത്ത മുഖം താഴ്ത്തിയും പ്രാർത്ഥിച്ചും സമയം നീക്കി.

കനത്ത സുരക്ഷാവലയത്തിയിലായിരുന്നു കോടതി പരിസരം. പുറത്തുനിന്ന് ഒരാളെയും കടത്തിവിട്ടില്ല. കോടതിമുറിയിൽ സഹോദരങ്ങളായ ഫിലിപ്പിനും ചാക്കോയ്ക്കും നടുവിൽ ഇരിക്കുമ്പോഴും ആരോടും ഉരിയാടാതെ ഇടയ്ക്കിടക്ക് കണ്ണടച്ചുള്ള പ്രാർത്ഥന മാത്രം. 11ന് ജഡ്ജി കേസ് വിളിക്കുമ്പോൾ നെഞ്ചിടിപ്പിന്റെ വേഗം മുഖഭാവങ്ങളിൽ വ്യക്തം. കുറ്റക്കാരനല്ലെന്ന ഒറ്റവാക്കിലുള്ള വിധി കേട്ടതോടെ ചിരിച്ചുകൊണ്ട് ഇരുകൈയും ചുരുട്ടി മുകളിലേക്ക് ഉയർത്തി ജേതാവിനെപ്പോലെ പുറത്തേക്ക്.

ദൈവത്തിന് സ്തുതിയെന്ന് ഉറക്കെ പറഞ്ഞാണ് അനുയായികൾ ഫ്രാങ്കോയെ സ്വീകരിച്ചത്. പ്രതിഭാഗം അഭിഭാഷകൻ സി.എസ്. അജയനെ കെട്ടിപ്പിടിച്ചും അണികൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞും ഫ്രാങ്കോ സന്തോഷം പ്രകടിപ്പിച്ചു. അനുയായികൾ കളക്ടറേറ്റ് പരിസരത്ത് ലഡു വിതരണവും നടത്തി. തുടർന്ന് കാറിൽ കയറി നേരേ പോയത് തൊട്ടടുത്തുള്ള ലൂർദ്ദ് ഫൊറോനാ പള്ളിയിൽ. പ്രത്യേക പ്രാർത്ഥനയ്ക്ക് ശേഷം കളത്തിപ്പടിയിലെ ക്രിസ്റ്റീൻ ധ്യാനകേന്ദ്രത്തിൽ പാട്ടുകുർബാന. കുടുംബാംഗങ്ങളും അനുയായികളും കുർബാനയർപ്പിച്ചു. പിന്നീട് തൃശൂർ മറ്റത്തുള്ള മാതാപിതാക്കളുടെ കല്ലറയിൽ പ്രാർത്ഥനയ്ക്കായി പോയി.

നീ​തി​ദേ​വ​ത​ ​കൊ​ല​ ​ചെ​യ്യ​പ്പെ​ട്ടു:
സി​സ്റ്റ​ർ​ ​ലൂ​സി​ ​ക​ള​പ്പുര

ക​ൽ​പ്പ​റ്റ​:​ ​ബി​ഷ​പ്പ് ​ഫ്രാ​ങ്കോ​ ​മു​ള​ക്ക​ലി​നെ​ ​കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​തി​ലൂ​ടെ​ ​കോ​ട​തി​യി​ൽ​ ​നീ​തി​ദേ​വ​ത​ ​കൊ​ല​ ​ചെ​യ്യ​പ്പെ​ട്ട​താ​യി​ ​സി​സ്റ്റ​ർ​ ​ലൂ​സി​ ​ക​ള​പ്പു​ര​ ​പ​റ​ഞ്ഞു.
മ​ന​:​സാ​ക്ഷി​യു​ള​ള​ ​ആ​രെ​യും​ ​വേ​ദ​നി​പ്പി​ക്കു​ന്ന​താ​ണ് ​ഇൗ​ ​വി​ധി.​ ​ഇ​ര​ക​ളാ​ക്ക​പ്പെ​ട്ട​വ​ർ​ക്ക് ​നീ​തി​ ​ല​ഭി​ക്കു​മെ​ന്ന​ ​പ്ര​തീ​ക്ഷ​യു​ടെ​ ​അ​സ്ത​മ​യ​മാ​ണ് ​കോ​ട​തി​ ​വി​ധി​യി​ലൂ​ടെ​ ​ക​ണ്ട​ത്.​ ​ആ​രും​ ​പ്ര​തീ​ക്ഷി​ച്ചി​രി​ക്കി​ല്ല​ ​ഇ​ങ്ങ​നെ​യൊ​രു​ ​വി​ധി.​ ​എ​ന്തി​നേ​റെ,​ ​ബി​ഷ​പ്പ് ​ഫ്രാ​ങ്കോ​ ​പോ​ലും.
വി​ധി​യോ​ട് ​മാ​ന​സി​ക​മാ​യി​ ​പൊ​രു​ത്ത​പ്പെ​ടാ​നാ​വി​ല്ല.​ ​സ്തീ​സ​മൂ​ഹ​ത്തി​ന് ​എ​തി​രാ​ണി​ത്.​ ​അ​വ​രു​ടെ​ ​മു​ഖ​ത്തേ​റ്റ​ ​അ​ടി​യാ​ണ്.​ ​ലൈം​ഗി​ക​ ​ചൂ​ഷ​ണ​ത്തി​ന് ​ഇ​ര​യാ​ക്ക​പ്പെ​ട്ട​തി​നു​ ​തെ​ളി​വ് ​സ​ഹി​തം​ ​മൊ​ഴി​ക​ൾ​ ​ന​ൽ​കി​യ​താ​ണ്.​ ​രാ​ജ്യം​ ​ഞെ​ട്ട​ലോ​ടെ​യാ​വും​ ​ഇൗ​ ​വി​ധി​ ​കേ​ട്ടി​ട്ടു​ണ്ടാ​വു​ക.
സ്ത്രീ​ക​ളും​ ​കു​ട്ടി​ക​ളും​ ​ഇ​നി​ ​ഇ​വി​ടെ​ ​എ​ങ്ങ​നെ​ ​അ​ന്ത​സോ​ടെ​ ​ജീ​വി​ക്കും​?.​ ​കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​ഇ​നി​യും​ ​ഇ​വി​ടെ​ ​ത​ഴ​ച്ചു​ ​വ​ള​രാം​ ​എ​ന്നാ​ണ് ​ഇൗ​ ​വി​ധി​ ​ഒാ​രോ​രു​ത്ത​രെ​യും​ ​പ​ഠി​പ്പി​ക്കു​ന്ന​ത്.​ ​സ്ത്രീ​സ​മൂ​ഹ​ത്തി​ന് ​ഭീ​ഷ​ണി​യു​ടെ​ ​സ​ന്ദേ​ശ​മാ​ണ് ​വി​ധി​ ​ന​ൽ​കു​ന്ന​ത്.

മ​ര​ണം​ ​വ​രെ​ ​പോ​രാ​ടും:
സി​സ്റ്റ​ർ​ ​അ​നു​പമ

കോ​ട്ട​യം​ ​:​ ​കേ​സ് ​അ​ട്ടി​മ​റി​ക്ക​പ്പെ​ട്ടെ​ന്നും​ ​ഫ്രാ​ങ്കോ​യു​ടെ​ ​പ​ണ​ത്തി​ന്റെ​യും​ ​സ്വാ​ധീ​ന​ത്തി​ന്റെ​യും​ ​ഫ​ല​മാ​ണ് ​വി​ധി​ ​യെ​ന്നും​ ​മ​ര​ണം​ ​വ​രെ​ ​പോ​രാ​ട്ടം​ ​തു​ട​രു​മെ​ന്നും​ ​കു​റ​വി​ല​ങ്ങാ​ട് ​മ​ഠ​ത്തി​ലെ​ ​സി​സ്റ്റ​ർ​ ​അ​നു​പ​മ​ ​പ​റ​ഞ്ഞു.​ ​ഞ​ങ്ങ​ളു​ടെ​ ​സി​സ്റ്റ​ർ​ക്ക് ​നീ​തി​ ​കി​ട്ടും​വ​രെ​ ​പോ​രാ​ട്ടം​ ​തു​ട​രും.
പൊ​ലീ​സും​ ​പ്രോ​സി​ക്യൂ​ട്ട​റും​ ​കാ​ണി​ച്ച​ ​നീ​തി​ ​ജു​ഡി​ഷ്യ​റി​യി​ൽ​ ​നി​ന്ന് ​ല​ഭി​ച്ചി​ല്ല.​ ​മൊ​ഴി​ക​ളെ​ല്ലാം​ ​ഞ​ങ്ങ​ൾ​ക്ക് ​അ​നു​കൂ​ല​മാ​യി​രു​ന്നു.​ ​പി​ന്നീ​ട് ​എ​ന്തു​സം​ഭ​വി​ച്ചെ​ന്ന് ​അ​റി​യി​ല്ല.​ ​കേ​സി​ന്റെ​ ​വാ​ദം​ ​ന​ട​ക്കു​മ്പോ​ൾ​ ​അ​ട്ടി​മ​റി​യൊ​ന്നും​ ​ന​ട​ന്ന​താ​യി​ ​തോ​ന്നി​യി​ട്ടി​ല്ല.​ ​അ​തി​നു​ശേ​ഷം​ ​അ​ട്ടി​മ​റി​ ​ന​ട​ന്നു.​ ​പ​ണ്ടും​ ​ഇ​നി​യ​ങ്ങോ​ട്ടും​ ​ഞ​ങ്ങ​ൾ​ ​സു​ര​ക്ഷി​ത​ര​ല്ല.​ ​പു​റ​ത്ത് ​പൊ​ലീ​സി​ന്റെ​ ​സം​ര​ക്ഷ​ണം​ ​കി​ട്ടു​ന്നു​ണ്ട്.​ ​എ​ന്നാ​ൽ​ ​മ​ഠ​ത്തി​നു​ള്ളി​ൽ​ ​വെ​ളി​പ്പെ​ടു​ത്താ​ൻ​ ​പ​റ്റാ​ത്ത​ ​കാ​ര്യ​ങ്ങ​ളാ​കും​ ​ഇ​നി​ ​ന​ട​ക്കു​ക.​ ​ഇ​തു​വ​രെ​ ​കൂ​ടെ​നി​ന്ന​ ​എ​ല്ലാ​വ​രോ​ടും​ ​ന​ന്ദി​യു​ണ്ട്.​ ​തു​ട​ർ​ന്നും​ ​എ​ല്ലാ​വ​രും​ ​ഒ​പ്പ​മു​ണ്ടാ​കു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ.

വി​ധി​ ​ആ​ശ​ങ്കാ​ജ​ന​കം​:​ ​പി.​ ​സ​തീ​ദേ​വി

തി​രു​വ​ന​ന്ത​പു​രം​:​ ​ബി​ഷ​പ്പ് ​ഫ്രാ​ങ്കോ​ ​മു​ള​യ്ക്ക​ലി​നെ​ ​കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​ ​കോ​ട​തി​ ​വി​ധി​ ​ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്ന് ​സം​സ്ഥാ​ന​ ​വ​നി​ത​ ​ക​മ്മി​ഷ​ൻ​ ​അ​ദ്ധ്യ​ക്ഷ​ ​പി.​ ​സ​തീ​ദേ​വി​ ​പ്ര​തി​ക​രി​ച്ചു.​ ​പ്ര​തി​ക്ക് ​അ​ർ​ഹി​ക്കു​ന്ന​ ​ശി​ക്ഷ​ ​ല​ഭി​ച്ചി​ല്ല.​ ​പീ​ഡ​ന​ ​കേ​സു​ക​ളി​ല​ട​ക്കം​ ​പ​രാ​തി​പ്പെ​ടു​ന്ന​ ​സ്ത്രീ​ക​ളു​ടെ​ ​പ​രി​ര​ക്ഷ​ ​ഉ​റ​പ്പു​ ​വ​രു​ത്താ​ൻ​ ​ക​ഴി​യ​ണം.​ ​ക​ന്യാ​സ്ത്രീ​യു​ടെ​ ​കേ​സി​ൽ​ ​പൊ​ലീ​സ് ​ജാ​ഗ്ര​ത​യോ​ടെ​ ​ഇ​ട​പ്പെ​ട്ടി​രു​ന്നു.​ ​പ​രാ​തി​പ്പെ​ടു​ന്ന​വ​ർ​ക്ക് ​നീ​തി​ ​ല​ഭി​ക്കു​ന്നു​വെ​ന്ന് ​ഉ​റു​പ്പു​ ​വ​രു​ത്തേ​ണ്ട​തു​ണ്ട്.​ ​വി​ധി​ ​പ​ഠി​ച്ച​ ​ശേ​ഷ​മേ​ ​പ്രോ​സി​ക്യൂ​ഷ​ന് ​വീ​ഴ്ച​ ​പ​റ്റി​യോ​ ​എ​ന്ന് ​പ​റ​യാ​നാ​കൂ.

വി​ധി​ ​കേ​ട്ട് ​ഞെ​ട്ടി​പ്പോ​യെ​ന്ന്
ദേ​ശീ​യ​ ​വ​നി​താ​ ​ക​മ്മീ​ഷൻ

ന്യൂ​ഡ​ൽ​ഹി​:​ ​ഫ്രാ​ങ്കോ​ ​മു​ള​യ്‌​ക്ക​ലി​നെ​ ​വെ​റു​തെ​ ​വി​ട്ട​ ​കോ​ട​തി​ ​വി​ധ​ ​കേ​ട്ട് ​താ​ൻ​ ​ഞെ​ട്ടി​പ്പോ​യെ​ന്ന് ​ദേ​ശീ​യ​ ​വ​നി​താ​ ​ക​മ്മീ​ഷ​ൻ​ ​അ​ദ്ധ്യ​ക്ഷ​ ​രേ​ഖ​ ​ശ​ർ​മ്മ​ ​പ​റ​ഞ്ഞു.​ ​ഇ​ര​യ്ക്ക് ​എ​ല്ലാ​ ​പി​ന്തു​ണ​യും​ ​സ​ഹാ​യ​വും​ ​വാ​ഗ്ദാ​നം​ ​ചെ​യ്യു​ന്നു.​ ​ദേ​ശീ​യ​ ​വ​നി​താ​ ​ക​മ്മി​ഷ​ൻ​ ​അ​വ​രോ​ടൊ​പ്പ​മാ​ണ​ന്നും​ ​രേ​ഖ​ ​ശ​ർ​മ്മ​ ​പ​റ​ഞ്ഞു.

പ്രോ​സി​ക്യൂ​ഷ​ൻ​ ​വാ​ദ​ങ്ങൾ

​ ​ബി​ഷ​പ്പി​ന്റെ​ ​അ​ധി​കാ​രം​ ​ഉ​പ​യോ​ഗി​ച്ച് ​കൊ​ല്ലു​മെ​ന്ന് ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​ ​ഫ്രാ​ങ്കോ​ ​കു​റ​വി​ല​ങ്ങാ​ട് ​മ​ഠ​ത്തി​ൽ​ ​ക​ന്യാ​സ്ത്രീ​യെ​ ​പ​തി​മൂ​ന്ന് ​ത​വ​ണ​ ​ലൈം​ഗി​ക​ ​പീ​ഡ​ന​ത്തി​നും​ ​പ്ര​കൃ​തി​വി​രു​ദ്ധ​ ​പീ​ഡ​ന​ത്തി​നും​ ​ഇ​ര​യാ​ക്കി
​മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യെ​ന്ന് ​ക​ന്യാ​സ്ത്രീ​ ​പ​റ​യു​ന്ന​ 2014​ ​മേ​യ് ​അ​ഞ്ചി​ന് ​കു​റ​വി​ല​ങ്ങാ​ട് ​മ​ഠ​ത്തി​ൽ​ ​ഫ്രാ​ങ്കോ​ ​താ​മ​സി​ച്ചി​രു​ന്നെ​ന്ന് ​സ​ന്ദ​ർ​ശ​ക​ ​ഡ​യ​റി​യി​ലെ​ ​രേ​ഖ​ക​ളും​ ​ര​ജി​സ്റ്റ​ർ​ ​കൈ​കാ​ര്യം​ ​ചെ​യ്ത​ ​ക​ന്യാ​സ്ത്രീ​യു​ടെ​ ​സാ​ക്ഷി​മൊ​ഴി​യും
​ ​അ​തി​ഥി​ ​മ​ന്ദി​ര​ത്തി​ലേ​ക്ക് ​ഓ​രോ​ ​കാ​ര​ണ​ങ്ങ​ൾ​ ​പ​റ​ഞ്ഞ് ​ക​ന്യാ​സ്ത്രീ​യെ​ ​വി​ളി​ച്ചു​വ​രു​ത്തി.​ ​ആ​ദ്യം​ ​ളോ​ഹ​ ​തേ​ക്കാ​നാ​ണ് ​വി​ളി​ച്ച​ത്.​ ​പി​ന്നീ​ട് ​അ​ടു​ക്ക​ള​ ​നി​ർ​മ്മാ​ണ​ത്തി​ന്റെ​ ​ക​ണ​ക്ക് ​ചോ​ദി​ച്ചും.​ ​ഈ​ ​സ​മ​യം​ ​പീ​ഡി​പ്പി​ച്ചു
​ ​സ​ഭ​യു​ടെ​ ​ച​ട്ട​ക്കൂ​ടു​ക​ളി​ൽ​ ​ഒ​തു​ങ്ങി​ ​നി​ന്ന് ​മാ​ന​ക്കേ​ട് ​ഒ​ഴി​വാ​ക്കി​ ​പ്ര​ശ്‌​ന​ ​പ​രി​ഹാ​ര​മു​ണ്ടാ​കു​ന്ന​തി​ന് ​സ​ഭാ​ ​അ​ധി​കൃ​ത​ർ​ക്ക് ​ക​ന്യാ​സ്ത്രീ​ ​പ​രാ​തി​ ​ന​ൽ​കി.​ ​എ​ന്നാ​ൽ​ ​ബി​ഷ​പ്പെ​ന്ന​ ​അ​ധി​കാ​ര​മു​പ​യോ​ഗി​ച്ച് ​ഭീ​ഷ​ണി​പ്പെ​ടു​ത്തി
​അ​ച്ച​ട​ക്ക​ ​ന​ട​പ​ടി​യാ​ണ് ​ക​ന്യാ​സ്ത്രീ​യു​ടെ​ ​പ​രാ​തി​ക്ക് ​പി​ന്നി​ലെ​ന്ന​ ​വാ​ദം​ ​ഖ​ണ്ഡി​ക്കാ​ൻ​ ​അ​തി​ന് ​മു​ൻ​പ് ​സ​ഭാ​ധി​കൃ​ത​ർ​ക്കും​ ​മി​ഷ​ന​റീ​സ് ​ഒ​ഫ് ​ജീ​സ​സി​നും​ ​ക​ന്യാ​സ്ത്രീ​ ​അ​യ​ച്ച​ ​പ​രാ​തി​ക​ൾ​ ​പ്രോ​സി​ക്യൂ​ഷ​ൻ​ ​സ​മ​ർ​പ്പി​ച്ചു

അ​പ്പീ​ൽ​ ​ന​ൽ​കു​മെ​ന്ന് ​സേ​വ് ​അ​വ​ർ​ ​സി​സ്റ്റേ​ഴ്സ്

കൊ​ച്ചി​:​ ​വി​ധി​ ​അ​വി​ശ്വ​സ​നീ​യ​മെ​ന്ന് ​ഫ്രാ​ങ്കോ​ ​മു​ള​യ്ക്ക​ലി​ന്റെ​ ​അ​റ​സ്റ്റി​ന് ​വ​ഴി​തെ​ളി​ച്ച​ ​വ​ഞ്ചി​സ്ക്വ​യ​ർ​ ​സ​മ​രം​ ​സം​ഘ​ടി​പ്പി​ച്ച​ ​സേ​വ് ​അ​വ​ർ​ ​സി​സ്റ്റേ​ഴ്സ് ​(​എ​സ്.​ഒ.​എ​സ്)​ ​ഭാ​ര​വാ​ഹി​ക​ൾ.​ ​വി​ധി​പ്പ​ക​ർ​പ്പ് ​ല​ഭി​ച്ച​ശേ​ഷം​ ​അ​പ്പീ​ൽ​ ​പോ​കും.
"​ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ​ ​മു​ക​ളി​ൽ​ ​ഒ​ന്നും​ ​പ​റ​ക്കി​ല്ലെ​ന്ന് ​ഉ​റ​പ്പാ​യി.​ ​എ​ല്ലാ​വ​ർ​ക്കും​ ​ബോ​ദ്ധ്യ​പ്പെ​ട്ട​ ​സ​ത്യം​ ​കോ​ട​തി​ത​ള്ളി.​ ​മ​ഠ​ത്തി​ൽ​ ​ക​ഴി​യു​ന്ന​ ​ക​ന്യാ​സ്ത്രീ​ക​ൾ​ ​ക​ടും​കൈ​ ​കാ​ണി​ക്കു​മോ​യെ​ന്നാ​ണ് ​ഭ​യം​".​ ​എ​സ്.​ഒ.​എ​സ് ​ക​ൺ​വീ​ന​ർ​ ​ഫെ​ലി​ക്സ് ​ജെ.​ ​പു​ല്ലൂ​ട​ൻ​ ​പ​റ​ഞ്ഞു.
2018​ ​സെ​പ്തം​ബ​ർ​ ​എ​ട്ടി​നാ​യി​രു​ന്നു​ ​വ​ഞ്ചി​സ്ക്വ​യ​ർ​ ​സ​ത്യ​ഗ്ര​ഹ​ത്തി​ന്റെ​ ​തു​ട​ക്കം.​ ​അ​ഞ്ച് ​ക​ന്യാ​സ്ത്രീ​ക​ൾ​ ​പ​ങ്കെ​ടു​ത്തി​ന് ​പി​ന്നാ​ലെ​ ​വ​യ​നാ​ട്ടി​ൽ​നി​ന്ന് ​സി​സ്റ്റ​ർ​ ​ലൂ​സി​ ​ക​ള​പ്പു​ര​യും​ ​സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി.​ ​ഇ​തി​ന്റെ​ ​പേ​രി​ൽ​ ​സ​ന്യ​സ്ത​സ​ഭ​യി​ൽ​നി​ന്ന് ​ലൂ​സി​യെ​ ​പി​ന്നീ​ട് ​പു​റ​ത്താ​ക്കി.​ ​സെ​പ്തം​ബ​ർ​ 21​ന് ​ഫ്രാ​ങ്കോ​ ​അ​റ​സ്റ്റി​ലാ​യ​ശേ​ഷ​മാ​ണ് ​സ​മ​രം​ ​അ​വ​സാ​നി​പ്പി​ച്ച​ത്.
സ​മ​ര​ത്തി​നു​ശേ​ഷം​ ​ഈ​ ​ക​ന്യാ​സ്ത്രീ​ക​ൾ​ ​ഒ​റ്റ​പ്പെ​ട്ട​ ​ജീ​വി​ത​മാ​ണ് ​ന​യി​ക്കു​ന്ന​ത്.​ ​മ​റ്റു​ ​ക​ന്യാ​സ്ത്രീ​ക​ൾ​ ​അ​ക​ലം​ ​പാ​ലി​ക്കു​ന്നു.​ ​പ​ള്ളി​യി​ൽ​ ​പോ​കാ​ൻ​ ​ക​ഴി​യു​ന്നി​ല്ല.​ ​തൃ​പ്പൂ​ണി​ത്തു​റ​യി​ൽ​ ​ഫാ.​ ​ഡൊ​മി​നി​ക് ​പ​ത്യാ​ല​യു​ടെ​ ​ക​രു​ണാ​ല​യ​ത്തി​ൽ​ ​പ്രാ​ർ​ത്ഥ​ന​യ്ക്കു​ ​മാ​ത്ര​മാ​ണ് ​ഇ​വ​ർ​ ​മ​ഠ​ത്തി​ന് ​പു​റ​ത്തി​റ​ങ്ങു​ന്ന​ത്.

വി​ധി​ ​അം​ഗീ​ക​രി​ക്കാൻ
ക​ഴി​യി​ല്ല​:​ ​എ​സ്.​പി​ ​ഹ​രി​ശ​ങ്കർ

തി​രു​വ​ന​ന്ത​പു​രം​:​ ​ബി​ഷ​പ്പ് ​ഫ്രാ​ങ്കോ​ ​മു​ള​യ്ക്ക​ലി​നെ​ ​കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​ ​വി​ചാ​ര​ണ​ക്കോ​ട​തി​യു​ടെ​ ​ഉ​ത്ത​ര​വ് ​ഇ​ന്ത്യ​ൻ​ ​നി​യ​മ​ച​രി​ത്ര​ത്തി​ലെ​ ​അ​ത്ഭു​ത​ക​ര​മാ​യ​ ​വി​ധി​യാ​ണെ​ന്നും​ ​ഒ​രു​ ​കാ​ര​ണ​വ​ശാ​ലും​ ​അം​ഗീ​ക​രി​ക്കാ​ൻ​ ​ക​ഴി​യി​ല്ലെ​ന്നും​ ​അ​ന്വേ​ഷ​ണ​ത്തി​ന് ​മേ​ൽ​നോ​ട്ടം​ ​വ​ഹി​ച്ച​ ​എ​സ്.​പി​ ​എ​സ്.​ഹ​രി​ശ​ങ്ക​ർ​ ​പ​റ​ഞ്ഞു.​ ​സ​ർ​ക്കാ​ർ​ ​അ​പ്പീ​ൽ​ ​ന​ൽ​കും.​ ​പീ​ഡ​ന​ക്കേ​സി​ൽ​ ​ഇ​ര​യു​ടെ​ ​മാ​ന​സി​കാ​വ​സ്ഥ​യും​ ​മൊ​ഴി​യും​ ​ഉ​ൾ​ക്കൊ​ണ്ടാ​ണ് ​മേ​ൽ​ക്കോ​ട​തി​ക​ളു​ടെ​ ​വി​ധി​ക​ളു​ണ്ടാ​യി​ട്ടു​ള്ള​ത്.​ ​ഇ​ര​യു​ടെ​ ​മൊ​ഴി​ ​തെ​ളി​വാ​യി​ ​സ്വീ​ക​രി​ക്കാ​മെ​ന്ന​ ​നി​ർ​ദേ​ശം​ ​സു​പ്രീം​കോ​ട​തി​യും​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​സ​ത്യ​സ​ന്ധ​മാ​യി​ ​മൊ​ഴി​ ​ന​ൽ​കി​യ​വ​ർ​ക്കു​ള്ള​ ​തി​രി​ച്ച​ടി​യാ​ണ് ​ഈ​ ​വി​ധി.​ ​ഇ​ര​യു​ടെ​ ​മൊ​ഴി​ ​ഉ​ണ്ടാ​യി​ട്ടും​ ​വി​ധി​ ​എ​തി​രാ​യ​ത് ​നി​ർ​ഭാ​ഗ്യ​ക​ര​മാ​ണ്.​ ​നൂ​റു​ശ​ത​മാ​നം​ ​ശി​ക്ഷ​ ​പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ ​കേ​സാ​ണി​ത്.
പ്ര​തി​ ​മേ​ല​ധി​കാ​രി​യാ​യ​തി​നാ​ൽ​ ​പ​രാ​തി​ ​വൈ​കി​യ​ത് ​സ്വാ​ഭാ​വി​കം​ ​മാ​ത്ര​മാ​ണ്.​ ​സാ​ക്ഷി​ക​ളും​ ​മെ​ഡി​ക്ക​ൽ​ ​തെ​ളി​വു​ക​ളും​ ​അ​നു​കൂ​ല​മാ​യി​ട്ടും​ ​വി​ധി​ ​തി​രി​ച്ച​ടി​യാ​യ​ത് ​പ​രി​ശോ​ധി​ക്കും.​ ​ഒ​രു​ ​ക​ന്യാ​സ്ത്രീ​ ​അ​വ​ർ​ക്കു​ ​കി​ട്ടി​യ​ ​ക​ച്ചി​ത്തു​രു​മ്പി​ൽ​ ​പി​ടി​ച്ചു​ക​യ​റി​ ​ഇ​വി​ടെ​ ​വ​രെ​ ​പോ​രാ​ടി​യ​ ​കേ​സാ​ണി​ത്.​ ​സം​ര​ക്ഷി​ക്കേ​ണ്ട​വ​ർ​ ​ത​ന്നെ​ ​പീ​ഡ​ക​രാ​കു​ന്ന​ ​ഒ​രു​പാ​ട് ​ഇ​ട​ങ്ങ​ളു​ണ്ട്.​ ​അ​വി​ടെ​യെ​ല്ലാം​ ​നി​ശ​ബ്ദ​രാ​യ​ ​ഒ​രു​പാ​ട് ​ഇ​ര​ക​ളു​മു​ണ്ട്.​ ​ജീ​വ​നു​ ​ഭീ​ഷ​ണി​യു​ള്ള​തു​കൊ​ണ്ടാ​ണ് ​അ​വ​രൊ​ക്കെ​ ​പീ​ഡ​നം​ ​പു​റ​ത്തു​പ​റ​യാ​ൻ​ ​മ​ടി​ക്കു​ന്ന​ത്.​ ​അ​ങ്ങ​നെ​യു​ള്ള​വ​ർ​ക്ക് ​ഈ​ ​വി​ധി​ ​എ​ന്തു​ ​സ​ന്ദേ​ശ​മാ​ണു​ ​കൊ​ടു​ക്കു​ന്ന​ത് ​?​ ​അ​വ​ർ​ ​ആ​ജീ​വ​നാ​ന്തം​ ​നി​ശ​ബ്ദ​രാ​യി​ക്ക​ഴി​യ​ണ​മെ​ന്നാ​ണ് ​കോ​ട​തി​ ​പ​റ​യു​ന്ന​തെ​ങ്കി​ൽ​ ​അ​തു​ ​സ​മൂ​ഹ​ത്തി​നു​ ​ന​ൽ​കു​ന്ന​തു​ ​തെ​​​റ്റാ​യ​ ​സ​ന്ദേ​ശ​മാ​ണ്.
പ്ര​തി​ഭാ​ഗം​ ​ഹാ​ജ​രാ​ക്കി​യ​ ​സാ​ക്ഷി​ക​ളാ​രും​ ​ഒ​രു​ ​വ​സ്തു​ത​യും​ ​വി​ശ്വ​സ​നീ​യ​മാ​യി​ ​പ​റ​യാ​ൻ​ ​ക​ഴി​യു​ന്ന​വ​രാ​യി​രു​ന്നി​ല്ല.​ ​പ്രോ​സി​ക്യൂ​ഷ​ൻ​ ​സാ​ക്ഷി​ക​ൾ​ ​വ​ള​രെ​ ​കൃ​ത്യ​മാ​യി​ ​മൊ​ഴി​ ​ന​ൽ​കു​ക​യും​ ​ചെ​യ്തു.​ ​സാ​ക്ഷി​ക​ളാ​യ​ ​ക​ന്യാ​സ്ത്രീ​ക​ൾ​ക്കു​ ​സു​ര​ക്ഷ​ ​ന​ൽ​കു​മെ​ന്നും​ ​ഹ​രി​ശ​ങ്ക​ർ​ ​പ​റ​ഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: FRANCO
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.