പത്തനംതിട്ട: ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ ഭക്തർ സഞ്ചരിച്ചിരുന്ന മിനി ബസ് മറിഞ്ഞു. അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. ളാഹയിൽ ഇന്ന് പുലർച്ചെ 3.30 ഓടെയായിരുന്നു സംഭവം. പരിക്കേറ്റവരിൽ പന്ത്രണ്ടുകാരനും ഉൾപ്പെടുന്നു.
പരിക്കേറ്റ മൂന്ന് പേരെ കോട്ടയം മെഡിക്കൽ കോളേജിലും, ഏഴ് പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഈറോഡിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
മിനി ബസ് നിയന്ത്രണം വിട്ട് റോഡിലെ സംരക്ഷണ വേലി തകർത്ത് തലകീഴായി മറിയുകയായിരുന്നു. മൂന്ന് കുട്ടികളടക്കം പതിനഞ്ച് പേരാണ് ബസിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |