കോട്ടയം: 15,890 കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ തിരഞ്ഞെടുപ്പ് പൂർത്തിയായി.
അയൽക്കൂട്ടം പ്രസിഡന്റ്, സെക്രട്ടറി, ഉപജീവന വികസന ഉപസമിതി കൺവീനർ, സാമൂഹിക വികസന ഉപസമിതി കൺവീനർ, അടിസ്ഥാന വികസന ഉപസമിതി കൺവീനർ എന്നിങ്ങനെ അഞ്ച് അംഗങ്ങളെയാണ് തിരഞ്ഞെടുത്തത്. ഇന്ന് മുതൽ 21 വരെ പഞ്ചായത്ത്, നഗരസഭകളിൽ വാർഡ് അടിസ്ഥാനത്തിൽ എ.ഡി.എസ്. തിരഞ്ഞെടുപ്പ് നടക്കും. അയൽക്കൂട്ടങ്ങൾ മുതൽ വാർഡ് തലം വരെയുള്ള സംഘടനാ സംവിധാനമാണ് എ.ഡിഎസ്. ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ എന്നിവരുൾപ്പെടെ 11 അംഗ ഭാരവാഹികളാണ് ഭരണസമിതിയിൽ. പൊതുസഭയിൽ നിന്ന് ഇവരെക്കൂടാതെ രണ്ട് ഇന്റേണൽ ഓഡിറ്റർമാരെ തിരഞ്ഞെടുക്കും. 25നാണ് സി.ഡി.എസ് തിരഞ്ഞെടുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |