പുൽപ്പള്ളി: പുൽപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ 15 വയസുകാരായ രണ്ട് വിദ്യാർത്ഥികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസിൽ യുവാവ് പിടിയിലായി. ആനപ്പാറ സ്വദേശി റിജോ എന്ന അഗസ്റ്റിൻ ജോസിനെയാണ് (31) പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത് . ഇയാൾ മൂന്നു തവണ വിദ്യാർത്ഥികളെ പീഡിപ്പിച്ചതായാണ് പരാതി. കഴിഞ്ഞ ദിവസം വിദ്യാർത്ഥികളിൽ നിന്നു വിവരമറിഞ്ഞ രക്ഷിതാക്കൾ ഇയാളെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. തുടർന്ന് ആത്മഹത്യാശ്രമം നടത്തിയ ഇയാൾ സ്വകാര്യ ആശുപത്രിയിലായി. ഇന്നലെ പ്രതിയെ ഡിസ്ചാർജ് ചെയ്ത ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എസ്.ഐ ജിതേഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ ദിലീപ്കുമാർ, സി പി ഒ മാരായ ആഷ്ലിൻ, മുസ്തഫ എന്നിവരുമുണ്ടായിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |