തിരുവനന്തപുരം: പൂജപ്പുരയിൽ മനോരോഗിയായ യുവതി കൊല്ലപ്പെട്ട സംഭവത്തിനു പിന്നിൽ സഹോദരനാണെന്ന് വെളിപ്പെടുത്തൽ. കൊല്ലപ്പെട്ട നിഷയുടെ സഹോദരൻ സുരേഷിനെ പൂജപ്പുര പൊലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ചയാണ് വീടിനുള്ളിൽ നിന്ന് നിഷയുടെ മൃതദേഹം കണ്ടെത്തിയത്. മുഖവും തുടയും അടിച്ചു തകർത്തതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി. എന്നാൽ വീണ് പരിക്കേറ്റതായിരുന്നു എന്നാണ് സുരേഷ് പൊലീസിനോട് പറഞ്ഞത്. വിശദമായ ചോദ്യംചെയ്യലിലാണ് കൊലപാതകമെന്ന് ഇയാൾ സമ്മതിച്ചത്. സ്വത്തിനു വേണ്ടിയാണ് ഇയാൾ സഹോദരിയെ കൊലപ്പെടുത്തിയതെന്നും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |