SignIn
Kerala Kaumudi Online
Sunday, 29 May 2022 4.16 AM IST

നൊവാക്കിന്റെ ആസ്ട്രേലിയൻ ഓപ്പൺ ക്ളോസ് !

novak

നൊവാക്ക് ജോക്കോവിച്ചിന്റെ അപ്പീൽ ആസ്ട്രേലിയൻ ഫെഡറൽ കോടതി തള്ളി

ആസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുപ്പിക്കാതെ താരത്തെ നാട്ടിലേക്കയച്ചു

മെൽബൺ: കൊവിഡ് വാക്സിൻ എടുക്കാതെ ആസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാനെത്തിയതിന്റെ പേരിൽ രണ്ടാമതും വിസ റദ്ദാക്കിയതിനെതിരെ ലോക ഒന്നാം നമ്പർ ടെന്നിസ് താരം നൊവാക് ജോക്കോവിച്ച് നൽകിയ അപ്പീൽ ആസ്ട്രേലിയൻ ഫെഡറൽ കോടതി തള്ളി. ഇതോടെ നിലവിലെ ചാമ്പ്യനായ ജോക്കോവിച്ചിനെ ആസ്ട്രേലിയയിൽ നിന്ന് തിരിച്ചയച്ചു.

വാക്‌സിൻ എടുക്കാതെ ആസ്‌ട്രേലിയയിൽ പ്രവേശിച്ച സെർബിയൻ താരത്തിന്റെ വിസ കുടിയേറ്റ വകുപ്പ് മന്ത്രിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് രണ്ടാം തവണയും റദ്ദാക്കിയത്. മെൽബൺ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ആദ്യം ജോക്കോവിച്ചിന്റെ വിസ റദ്ദാക്കിയിരുന്നത്. തുടർന്ന് അദ്ദേഹത്തെ അഭയാർഥികളെ താമസിപ്പിക്കുന്ന ഹോട്ടലിലേക്കുമാറ്റി. ഇതിൽ അപ്പീലിന് പോയ ജോക്കോവിച്ചിന് അനുകൂലമായ വിധി വന്നു. അഞ്ചുദിവസത്തിനുശേഷം താരത്തെ മോചിപ്പിച്ചു.

ഇതോടെ ആസ്ട്രേലിയൻ ഓപ്പൺ അധികൃതർ ടൂർണമെന്റിൽ താരത്തിന്റെ പങ്കാളിത്തം ഉറപ്പാക്കി സീഡിംഗും മത്സരക്രമവും പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് കുടിയേറ്റ മന്ത്രാലയം വിസ വീണ്ടും റദ്ദാക്കിയത്. അതിനെതിരെ ജോക്കോവിച്ച് നൽകിയ അപ്പീലിൽ വാദം കേട്ട ഫെഡറൽ കോടതിയിലെ മൂന്നംഗ ബെഞ്ച്, അപ്പീൽ തള്ളുകയായിരുന്നു. പ്രത്യേക ഇളവുകളൊന്നും ലഭിച്ചില്ലെങ്കിൽ മൂന്നു വർഷത്തേക്ക് ജോക്കോവിച്ചിന് ആസ്ട്രേലിയയിൽ കാലുകുത്താനും കഴിയില്ല. അപ്പീൽ തള്ളിയ കോടതി വിധിയെ ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൻ, ഇമിഗ്രേഷൻ മന്ത്രി അലക്സ് ഹോക്ക് എന്നിവർ സ്വാഗതം ചെയ്തു.

നിരാശയുണ്ടെങ്കിലും കോടതി വിധിയെ മാനിക്കുന്നതായി പ്രസ്താവനയിൽ അറിയിച്ച ശേഷമാണ് നാെവാക്ക് മടങ്ങിയത്. വാക്സിൻ എടുക്കാത്ത ജോക്കോയ്ക്കു ടൂർണമെന്റിൽ പങ്കെടുക്കാൻ ഇളവു നൽകിയതു സംഘാടകരും പ്രാദേശിക ഭരണകൂടവുമാണ്.നിലവിലെ ചാംപ്യനായ ജോക്കോവിച്ച് ഇക്കുറി ആസ്ട്രേലിയൻ ഓപ്പൺ ജയിച്ച് 21–ാം ഗ്രാൻസ‌്‌ലാം കിരീടവുമായി റോജർ ഫെഡററെയും നദാലിനെയും മറികടക്കാനുള്ള ആഗ്രഹവുമായാണ് എത്തിയതെങ്കിലും കോടതി വ്യവഹാരത്തിനും അഭയാർത്ഥി ഹോട്ടലിലെ തടങ്കൽ താമസത്തിനും ശേഷം നിരാശനായി മടങ്ങേണ്ടിവരികയായിരുന്നു.

ആസ്ട്രേലിയൻ ഓപ്പണിന് ഇന്ന് തുടക്കം

പുരുഷ വിഭാഗത്തിലെ നിലവിലെ ചാമ്പ്യനായ നൊവാക്ക് ജോക്കോവിച്ചിനെ തിരിച്ചയച്ചതോടെ നിറംകെട്ട ആസ്ട്രേലിയൻ ഓപ്പണിന് ഇന്ന് തുടക്കമാകും. റാഫേൽ നദാൽ, ആൻഡി മുറെ, നവോമി ഒസാക്ക തുടങ്ങിയ പ്രമുഖതാരങ്ങൾ ടൂർണമെന്റിൽ പങ്കെടുക്കും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS, NOVAK
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.