തിരുവനന്തപുരം: കൊവിഡ് മാനദണ്ഡം പരസ്യമായി ലംഘിച്ച് നടത്തുന്ന പാർട്ടി സമ്മേളനങ്ങൾ കണ്ടില്ലെന്നു നടിക്കുന്ന പൊലീസ് ഓരോ ദിവസവും സാധാരണക്കാർക്കെതിരെ കേസെടുക്കുന്നത് എന്ത് അടിസ്ഥാനത്തിലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു. പൊലീസ് ആസ്ഥാനത്തെ പത്രക്കുറിപ്പിൽ പറയുന്നത് കഴിഞ്ഞ ദിവസം മാത്രം കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് 3424 പേർക്കെതിരെ കേസെടുത്തെന്നാണ്. ഇതിൽ ഏറെ കേസുകളും മാസ്ക്ക് ധരിക്കാത്തതിനാണ്. നിയമ ലംഘനത്തിനു കേസെടുക്കുന്നതിൽ തെറ്റില്ല. എന്നാൽ പരസ്യമായി സി.പി.എം പാർട്ടി സമ്മേളനങ്ങളിൽ നിയമം ലംഘിക്കുമ്പോൾ പൊലീസ് എന്ത് സന്ദേശമാണു ജനങ്ങൾക്ക് നൽകുന്നത്. സാധാരണക്കാരായ ജനങ്ങൾക്ക് ഒരു നീതിയും പാർട്ടിക്കാർക്ക് മറ്റൊരു നീതിയുമെന്നത് അനീതിയാണെന്നും ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |