SignIn
Kerala Kaumudi Online
Thursday, 19 September 2024 9.55 AM IST

മാഹാത്മ്യം അറിഞ്ഞ് രുദ്രാക്ഷം ധരിക്കാം, ശിവ സായൂജ്യത്തിനൊപ്പം ആരോഗ്യവും നേടാം

Increase Font Size Decrease Font Size Print Page
rudraksham

ഭഗവാൻ മഹാദേവന്റെ കണ്ണുനീരിൽ നിന്ന് രുദ്രാക്ഷം ഉണ്ടായി എന്നാണ് വിശ്വാസം. ഓരോ രുദ്രാക്ഷവും അതിന്റെ മാഹാത്മ്യം അറിഞ്ഞ് ഉപയോഗിച്ചാൽ ഏറെ ഫലങ്ങൾ ഉണ്ടാകും. പാപമോചനം ലഭിക്കാത്തതാണ് മനുഷ്യന്റെ ദുഃഖങ്ങൾക്കുള്ള അടിസ്ഥാന കാരണം. പാപമോചനം നേടാനുള്ള ഉത്തമമായ വഴികളിലൊന്ന് രുദ്രാക്ഷം ധരിക്കുക എന്നതാണ്. 21 തരത്തിലുള്ള രുദ്രാക്ഷങ്ങള്‍ ലഭ്യമാണ്. ഇവയെ മുഖങ്ങളുടെ എണ്ണത്തേയും വ്യത്യസ്തമായ ഫലത്തേയും അടിസ്ഥാനപ്പെടുത്തിയാണ് തരംതിരിച്ചിരിക്കുന്നത്. ഇതിൽ 14 എണ്ണം മാത്രമേ ഉപയോഗിക്കാറുള്ളു.

രുദ്രാക്ഷത്തിന് പിന്നിലെ ഐതിഹ്യം

അതിശക്തനും പരാക്രമിയുമായ ത്രിപുരൻ ദേവന്മാരെ യുദ്ധത്തിൽ പരാജയപ്പെടുത്തി. തുടര്‍ന്ന് സങ്കടത്തിലായ ദേവന്മാര്‍ ഭഗവാൻ മഹാദേവനെ സമീപിച്ച് പരാതി ബോധിപ്പിച്ചു. ത്രിപുരനെ എങ്ങനെ വധിക്കണം എന്ന് ആലോചിച്ച് ഭഗവാൻ ധ്യാനത്തിൽ മുഴുകി. ഇതിന് ശേഷം കണ്ണുതുറന്നപ്പോള്‍ സംഹാര മൂർത്തിയായ മഹാദേവന്റെ കണ്ണുകളിൽ നിന്ന് അശ്രുബിന്ദുക്കൾ താഴെവീണു. ഇവയിൽ നിന്നാണ് രുദ്രാക്ഷങ്ങൾ ഉണ്ടായത് എന്നാണ് വിശ്വാസം.

രുദ്രാക്ഷങ്ങളെ മനസിലാക്കാം

രുദ്രാക്ഷങ്ങളുടെ പുറമേ കാണുന്ന വരകൾക്കിടയിൽ തടിച്ചുയർന്ന് കാണപ്പെടുന്ന ഭാഗങ്ങളാണ് രുദ്രാക്ഷ മുഖം. എന്നാൽ വരകൾ ഇല്ലാത്ത രുദ്രാക്ഷമാണ് ഏകമുഖ രുദ്രാക്ഷം. ഇവയാണ് ഏറ്റവും ഉത്തമമായി കാണുന്നത്. വളരെ അമൂല്യമായതും ലഭിക്കാനേറെ ദുഷ്കരവുമായ രുദ്രാക്ഷങ്ങളിൽ ഒന്നാണിത്. ഈ രുദ്രാക്ഷത്തില്‍ നാഗസര്‍പ്പങ്ങള്‍, ത്രിശൂലം, ശിവലിംഗം എന്നിവ ദൃശ്യമാകും. ഏകമുഖി രുദ്രാക്ഷം ധരിച്ചാല്‍ ബ്രഹ്മഹത്യാദിപാപങ്ങള്‍ നശിക്കുകയും ഇന്ദ്രിയവിജയം സാധ്യമാവുകയും ബ്രഹ്മജ്ഞാനം വരെ ലഭിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം.

സ്വന്തം ആഗ്രഹങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരാൻ ഏറ്റവും ഉത്തമായ രുദ്രാക്ഷമാണ് ദ്വിമുഖി രുദ്രാക്ഷം.

കൂടാതെ ദാമ്പത്യബന്ധം ശക്തമാക്കാനും മാനസിക അസ്വാസ്ഥ്യങ്ങള്‍ ഇല്ലാതാക്കാനും ദ്വിമുഖി രുദ്രാക്ഷം ധരിക്കാറുണ്ട്. അഗ്നി ദേവതയായ ത്രിമുഖി രുദ്രാക്ഷം എല്ലാ പാപങ്ങളും ഭസ്മീകരിക്കുമെന്നാണ് വിശ്വാസം. ചതുർമുഖി, ഷൺമുഖി, പഞ്ചമുഖി, സ്പതമുഖി തുടങ്ങിയ നിരവധി രുദ്രാക്ഷങ്ങളുണ്ട്. ഇവക്ക് ഓരോന്നിനും ഓരോ ഫലങ്ങളുമാണ്.

വിശ്വാസത്തിനൊപ്പം ഔഷധവും

ശരിയായ രുദ്രാക്ഷം ധരിക്കുന്നത് ആരോഗ്യ സംരക്ഷണത്തിനും ഉത്തമമാണ്. അപസ്മാരം, രക്തസംക്രമണം മാനസിക പ്രശ്നങ്ങൾ എന്നിവ അകറ്റാൻ രുദ്രാക്ഷം സഹായിക്കുന്നു. പനി, വസൂരി, വാക്ശുദ്ധി, രക്തശുദ്ധി എന്നിവ ശമിപ്പിക്കാൻ രുദ്രാക്ഷം അടങ്ങിയ ഔഷധങ്ങൾ ഫലപ്രദമായി ഉപയോഗിക്കുന്നു.

എന്തൊക്കെ ശ്രദ്ധിക്കണം

വളരെ ശ്രദ്ധയോടെ മാത്രമേ രുദ്രാക്ഷം തിരഞ്ഞെടുക്കാവു. ശരിയായ രുദ്രാക്ഷം ആണോയെന്ന് പരിശോധിക്കുക. ദേവീ ഭാഗവതത്തിൽ നാരായണ മഹർഷി നാരദനോട് രുദ്രാക്ഷത്തെ കുറിച്ച് വിവരിക്കുന്നത് ഇത്തരത്തിലാണ്. കഴുത്തിൽ മുപ്പത്തിരണ്ട്, ശിരസിൽ നാൽപ്പത്, കാതിൽ ആറു വീതം, കൈകളിൽ പന്ത്രണ്ട് വീതം, ഭുജങ്ങളിൽ പതിനാറ് വീതം, കണ്ണിൽ ഒന്ന് വീതം, ശിഖയിൽ ഒന്ന്, വക്ഷസ്ഥലത്ത് നൂറ്റിയെട്ട് എന്ന രീതിയിൽ രുദ്രാക്ഷം ധരിക്കാനായാൽ അത് സാക്ഷാൽ പരമേശ്വരൻ ആകുന്നുവെന്നാണ് രുദ്രാക്ഷ മാഹാത്മ്യത്തെ കുറിച്ച് പറയുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: RITUALS, RUDRAKSHAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.