SignIn
Kerala Kaumudi Online
Friday, 26 April 2024 9.18 PM IST

സി.എം.മുരളീധരൻ തന്ത്രി നിര്യാതനായി

photo

ചേർത്തല: ശങ്കരമാധവ തന്ത്ര വിദ്യാപീഠം സ്ഥാപകാചാര്യനും അനേകം ക്ഷേത്രങ്ങളിലെ തന്ത്രിവര്യനും ജ്യോതിഷ വിദ്വാനുമായ തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 21-ാം വാർഡിൽ കോക്കോതമംഗലം മണവേലി മാധവ മന്ദിരത്തിൽ (ചാൽപ്പുറത്ത്) സി.എം.മുരളീധരൻ തന്ത്രി (69) നിര്യാതനായി. സ്കൂൾ വിദ്യാഭ്യാസ കാലത്ത് കലവൂർ ശങ്കരൻ തന്ത്രിയുടെ ശിക്ഷണത്തിൽ വൈദിക താന്ത്രിക വിദ്യകളും ആയുർവേദവും അഭ്യസിച്ച് വൈക്കം മധുര വേലിൽ ഭാസ്ക്കരൻ ജ്യോത്സ്യരുടെ ശിക്ഷണത്തിൽ ജ്യോത്സ്യവും പഠിച്ച ശേഷം 28-ാം വയസിൽ തുമ്പോളി അയ്യപ്പ ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തി താന്ത്രിക കർമ്മത്തിന് തുടക്കം കുറിച്ചു. പിന്നീട് നിരവധി ക്ഷേത്രങ്ങളിലും ഗുരുമന്ദിരങ്ങളിലും പ്രതിഷ്ഠ നടത്തി. 500ലധികം ക്ഷേത്രങ്ങളുടെ താന്ത്രിക ചുമതല വഹിച്ചു വരികയായിരുന്നു.സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രഭ മുരളീധരൻ. മക്കൾ: ജയതുളസീധരൻ തന്ത്രി, പരേതനായ സേതുമാധവൻ തന്ത്രി. മരുമകൾ:വീണ തുളസീധരൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OBITUARY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.