തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണൻ ന്യൂനപക്ഷവർഗീയ പരാമർശങ്ങൾ നടത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകൻ മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കാനെന്ന് കെ മുരളീധരൻ എം പി. കോൺഗ്രസ് ദേശീയ നേതൃത്വത്തിൽ നിന്ന് ന്യൂനപക്ഷങ്ങളെ ഒതുക്കിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞതിന് പിന്നാലെയാണ് കെ മുരളീധരൻ മറുപടിയുമായി എത്തിയത്.
'തുടർച്ചയായി കോടിയേരി ബാലകൃഷ്ണൻ വർഗീയ പരാമർശങ്ങൾ നടത്തിവരികയാണ്. ഇതിന്റെ ലക്ഷ്യം മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കുകയെന്നതാണ്. പിണറായിയുടെ അമിത് ഷായാണ് കോടിയേരി.റിയാസിനെ അങ്ങനെ കോൺഗ്രസിന്റെ ചെലവിൽ മുഖ്യമന്ത്രിയാക്കേണ്ട. ഇനി അധികാരത്തിൽ എത്തില്ല എന്ന് നേരത്തേ തിരിച്ചറിഞ്ഞ കോടിയേരി അത് മുന്നിൽക്കണ്ട് ന്യൂനപക്ഷക്കാർഡ് ഇറക്കുകയാണ്. ഈ ആരോപണമുന്നയിക്കുന്ന സിപിഎമ്മിൽ എവിടെയാണ് ന്യൂനപക്ഷനേതാക്കൾ? പിണറായിക്ക് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നാലും ചരട് കൈയ്യിൽ വേണം. അതിനാലാണ് ഇപ്പോഴത്തെ നീക്കം. വി ഡി സതീശൻ പ്രതിപക്ഷ നേതാവായപ്പോൾ കഴിവുള്ള മറ്റൊരു സമുദായാംഗമായ കെ സുധാകരനെ കെപിസിസി അദ്ധ്യക്ഷനാക്കി' - കെ മുരളീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |