ആലപ്പുഴ: രണ്ടംഗ സംഘം വടിവാളുമായി വീടുകയറി അക്രമിച്ചതായി പരാതി. കൈനകരി കാളാശേരി ഐസക് തോമസാണ് നെടുമുടി പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞദിവസം രാത്രി പത്ത് മണിയോടെയാണ് അക്രമമുണ്ടായതെന്ന് പരാതിയിൽ പറയുന്നു. ഭാര്യയും നാല് വയസുകാരൻ മകനും സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് മുക്തരായിട്ടില്ല. ശബ്ദം കേട്ട് സഹോദരൻ ഓടിയെത്തിയപ്പോഴാണ് കഴുത്തിൽ വെച്ച വടിവാൾ മാറ്റി സംഘം ഓടിരക്ഷപെട്ടത്. പാടശേഖരസമിതിയുടെ അഴിമതികൾ ചൂണ്ടിക്കാട്ടി ഇദ്ദേഹം ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. ഇതിൽ പ്രതികാരമുള്ളവരാണ് പ്രതികളെന്ന് പരാതിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |