ആലപ്പുഴ: ജില്ലയിൽ ഇന്നലെ അഞ്ചു സ്കൂളുകളിൽ 15നും 18നും ഇടയിൽ പ്രായമുള്ള 1347 വിദ്യാർത്ഥികൾക്ക് കൊവിഡ് വാക്സിൻ നൽകി. ഇതോടെ ജില്ലയിൽ ഇന്നലെ വൈകിട്ടുവരെ വാക്സിൻ സ്വീകരിച്ച വിദ്യാർത്ഥികളുടെ എണ്ണം 63,567ആയി. 79ശതമാനം വിദ്യാർത്ഥികൾ വാക്സിൻ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇന്നലെ മാവേലിക്കര ബി.എച്ച്.എസ്.എസ്, കായംകുളം ഗവ. ജി.എച്ച്.എസ്.എസ്, മാന്നാർ എൻ.എസ്.ബി.എച്ച്.എസ്.എസ്, ചേർത്തല ഗവ. ജി.എച്ച്.എസ്.എസ്, കോടംതുരുത്ത് ജി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് വാക്സിനേഷൻ നടന്നത്. ഇന്ന് മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ മൂന്നും കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ രണ്ട് സ്കൂളിലും വാക്സിനേഷൻ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |