ലണ്ടൻ: കൊവിഡ് നിയന്ത്രണങ്ങൾ നിർത്തലാക്കാനൊരുങ്ങി ബ്രിട്ടൻ. അടുത്ത വ്യാഴാഴ്ച മുതൽ ആരും മാസ്‌ക് ഉപയോഗിക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സംവിധാനം ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്രിട്ടനിൽ ഭൂരിഭാഗം ആളുകൾക്കും കൊവിഡ് വന്നുവെന്നും അതിനാൽ ഇനി ആശങ്കപ്പെടേണ്ടതില്ലെന്നും വിദഗ്ദ്ധർ വിലയിരുത്തുന്നതു ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ബൂസ്റ്റർ ഡോസ് ക്യാംപെയിൻ വിജയം കണ്ടുവെന്നും അദ്ദേഹം പറഞ്ഞു.
തത്ക്കാലം ഐസലേഷൻ ചട്ടങ്ങൾ തുടരും. ഇത് മാർച്ചിനപ്പുറം നീട്ടില്ലെന്ന് ബോറിസ് ജോൺസൺ അറിയിച്ചു. രാജ്യത്ത് കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നത് അവസാനിപ്പിക്കുമെന്നും പ്രധാനമന്ത്രി പാർലമെന്റിൽ പറഞ്ഞു.