റിയാദ്:പ്രവാസികൾക്ക് ആശ്വാസം പകർന്ന് സൗദി അറേബ്യയിൽ കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5591 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 5500ലധികം പേർക്ക് രോഗം ഭേദമാവുകയും ചെയ്തു. ആശുപത്രിയിൽ ചികിത്സ തേടി എത്തുന്ന കൊവിഡ് രോഗികളുടെ എണ്ണത്തിലും കുറവുണ്ട്. 45363 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
റിയാദിൽ 1476 പേർക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും, അതിൽ കൂടുതൽ പേർക്ക് രോഗമുക്തി ലഭിച്ചു. ജിദ്ദയിലും മക്കയിലും കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുറവുണ്ടെന്നാണ് റിപ്പോർട്ട്. രോഗമുക്തരാവുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.
രോഗവ്യാപനത്തിന്റെ തോതിൽ കുറവുവന്നിട്ടുണ്ടെങ്കിലും നിയന്ത്രണങ്ങളും മുൻകരുതലും ശക്തമായി തുടരാനാണ് അധികൃതരുടെ തീരുമാനം. ഇക്കാര്യത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാനുള്ള നടപടികളും കൈക്കൊള്ളുന്നുണ്ട്.
ഖത്തറിലും കൊവിഡ് വ്യാപനം കുറയുന്നുണ്ട്. പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഇന്ന് അഞ്ഞൂറോളം പേരുടെ കുറവാണ് രേഖപ്പെടുത്തിയത്. 3294 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |