SignIn
Kerala Kaumudi Online
Friday, 26 April 2024 2.03 PM IST

രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം; തുടർച്ചയായ രണ്ടാം ദിവസവും പ്രതിദിന കേസുകൾ മൂന്ന് ലക്ഷം കടന്നു

covid-19

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടർച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന കേസുകൾ മൂന്ന് ലക്ഷം കടക്കുന്നത്. ഇന്നലെ മാത്രം 350 ലധികം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.


കർണാടകയിലാണ് ഇന്നലെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇരുപത്തിനാല് മണിക്കൂറിനിടെ 47,754 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 33,76,963 ആയി ഉയർന്നു. ഇതുവരെ 38,515 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.


കേരളത്തിൽ ഇന്നലെ 46,387 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 കടന്നു. നിലവിൽ 1,68,383 പേരാണ് ചികിത്സയിലുള്ളത്. മഹാരാഷ്ട്രയിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. സംസ്ഥാനത്ത് 46,197 പേർക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്.


അതേസമയം കേരളമടക്കം ആറ് സംസ്ഥാനങ്ങളിലെ കൊവിഡ് പ്രതിദിന വർദ്ധന ആശങ്കപ്പെടുത്തുന്നതാണെന്നും ഇവിടങ്ങളിലേക്ക് കേന്ദ്രസംഘത്തെ അയച്ചിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. വാക്സിനേഷൻ ഒമിക്രോൺ മൂലമുള്ള മൂന്നാം തരംഗത്തെ നേരിടുന്നതിൽ നിർണായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് വാക്‌സിനേഷൻ 160 കോടി ഡോസ് കടന്നു. എഴുപത് ശതമാനത്തോളം പേർ രണ്ട് ഡോസും, 90 ശതമാനത്തിലധികം പേർ ഒരു ഡോസും സ്വീകരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, COVID 19, COVID INDIA, COVID DEATH, KARNATAKA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.