SignIn
Kerala Kaumudi Online
Friday, 26 April 2024 7.04 AM IST

'ദൃശ്യത്തിന്' പിന്നാലെ 'പുഷ്പ' മോഡലും; ഗുണ്ടകളുടെ ജീവിതശൈലി ഇഷ്ടപ്പെട്ട് കൗമാരക്കാർ യുവാവിനെ കുത്തിക്കൊന്നു, പ്രശസ്തരാകാനും സൂത്രം കണ്ടെത്തി

murder-case

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത മൂന്ന് പേർ ചേർന്ന് യുവാവിനെ കൊലപ്പെടുത്തി. ഡൽഹിയിലെ ജഹാംഗീർ പുരി പ്രദേശത്താണ് സംഭവം. ജഹാംഗീർ പുരി സ്വദേശിയായ ഇരുപത്തിനാലുകാരനായ ഷിബു ആണ് കൊല്ലപ്പെട്ടത്.

മൂന്ന് കൗമാരക്കാരാണ് യുവാവിനെ കുത്തിക്കൊന്നത്. അല്ലു അർജുൻ നായകനായ തെലുങ്ക് ചിത്രം 'പുഷ്പ'യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കുട്ടികൾ കൃത്യം നടത്തിയത്. മൂന്ന് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രശസ്തരാകാൻ വേണ്ടി കൊലപാതകത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാനും ഇവർ പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

ഒരു കടയിലാണ് ഷിബു ജോലി ചെയ്തിരുന്നത്. കൗമാരക്കാർ യുവാവുമായി വഴക്കടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കൗമാരക്കാർ സ്വയം 'ബദ്‌നാം സംഘം' എന്ന് വിളിക്കുകയും പുഷ്പയിലെ ചിത്രത്തിൽ പ്രധാന കഥാപാത്രത്തിന്റെ പെരുമാറ്റം അനുകരിക്കുകയും ചെയ്തു.

ഷിബുവിന്റെ വയറ്റിലാണ് കുത്തേറ്റത്. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിനിമയിലെ ഗുണ്ടകളുടെ ജീവിതശൈലി കുട്ടികളെ ഏറെ സ്വാധീനിച്ചു, അവ ജീവിതത്തിൽ പകർത്താൻ ആഗ്രഹിക്കുന്നുവെന്ന് കൗമാരക്കാർ തങ്ങളോട് പറഞ്ഞതായി പൊലീസ് അറിയിച്ചു.

ദൃശ്യം എന്ന ചിത്രം പുറത്തിറങ്ങിയ സമയത്ത് സമാന രീതിയിലുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് കണ്ണൂരിൽ പണി നടക്കുന്ന കെട്ടിടത്തിൽ മൃതദേഹം കുഴിച്ചിട്ടു കോൺക്രീറ്റ് ചെയ്തിരുന്നു. അന്യസംസ്ഥാന തൊഴിലാളികളായിരുന്നു കൃത്യം നടത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, PUSHPA MOVIE, MURDER CASE, POLICE, DELHI
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.