SignIn
Kerala Kaumudi Online
Friday, 20 September 2024 10.21 AM IST

നടിയെ ആക്രമിച്ച കേസ് ; പുതിയ വെളിപ്പെടുത്തലിനെ സൂപ്പർതാരവും പിന്തുണച്ചു,​ കേസുമായി മുന്നോട്ടുപോകാൻ നിർദ്ദേശിച്ചെന്ന് ബാലചന്ദ്രകുമാർ

Increase Font Size Decrease Font Size Print Page
jj

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിനെ മൂന്നുദിവസം ചോദ്യം ചെയ്യാൻ ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവിട്ടിരുന്നു. വ്യാഴാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യുന്നതും വിലക്കിയിട്ടുണ്ട്. അതേ സമയം ഗൂഢാലോചന സംബന്ധിച്ച തന്റെ വെളിപ്പെടുത്തലിനെ മലയാളത്തിലെ ഒരു സൂപ്പർ താരം പിന്തുണച്ചുവെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞു. ചാനൽ ചർച്ചയിലായിരുന്നു ബാലചന്ദ്ര കുമാർ ഇക്കാര്യം വ്യക്തമാക്കിയത്. മലയാളത്തിലെ സൂപ്പർ താരങ്ങളിലൊരാൾ എനിക്ക് മെസേജ് അയച്ചു. കേസുമായി മുന്നോട്ടുപോകാൻ അദ്ദേഹം പിന്തുണച്ചു. ഒരുപാട് താരങ്ങൾ, അറിയുന്നവരും അറിയാത്തവരും മെസേജയക്കുന്നുണ്ട്. സംവിധായകരും നിർമ്മാതാക്കളുമടക്കം പിന്തുണ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നാളെ രാവിലെ കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലാണ് ദിലീപടക്കമുള്ള പ്രതികളെ ചോദ്യം ചെയ്യുന്നത്. രാവിലെ 9ന് ഹാജരാകാൻ പ്രതികൾക്ക് അന്വേഷണ സംഘം നോട്ടീസ് നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, DILEEP, BALACHANDRA KUMAR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.