ന്യൂഡൽഹി: സമൂഹമാദ്ധ്യമ ആപ്പായ ക്ളബ് ഹൗസിൽ മുസ്ളീം വനിതകൾക്കെതിരായ വിദ്വേഷ പ്രചാരണം നടത്തിയതുമായി ബന്ധപ്പെട്ട് മലയാളി വനിത അടക്കം ഏഴ്പേരെ ഡൽഹി പൊലീസിന്റെ സൈബർ സെൽ ചോദ്യം ചെയ്‌തു. ഇവരെല്ലാം ക്ളബ് ഹൗസിലെ ചാറ്റിൽ പങ്കെടുത്തവരാണ്. മലയാളിയുടെ പേരു വിവരം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. ഫോൺ പിടിച്ചെടുത്തിട്ടുണ്ട്. വ്യാജ പേരിൽ ചാറ്റ് റൂം ഉണ്ടാക്കിയ ലഖ്നൗ സ്വദേശിയായ 18കാരനെയും ചോദ്യം ചെയ്‌തു. മറ്റൊരാൾക്കു വേണ്ടിയാണ് ചാറ്റ്റൂം തുറന്നതെന്നാണ് ഇയാളുടെ വിശദീകരണം.