തിരുവനന്തപുരം: കൊവിഡ് ബാധിതനായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മുൻമുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ നില കൂടുതൽ മെച്ചപ്പെട്ടു. ആന്റിബോഡി കോക്ടെയിൽ എടുത്ത ശേഷം അദ്ദേഹം ഐ.സി.യുവിൽ തുടരുകയാണ്. എന്നാൽ ഓക്സിജൻ സഹായം ഉൾപ്പെടെ ആവശ്യമില്ല. നിലവിലെ സ്ഥിതി തുടർന്നാൽ രണ്ടു ദിവസത്തിനുള്ളിൽ ആശുപത്രി വിടുമെന്നാണ് വിവരം. വ്യാഴാഴ്ചയാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം കൊവിഡ് ബാധിതയായ അദ്ദേഹത്തിന്റെ ഭാര്യ വസുമതി ആന്റിബോഡി കോക്ടെയിൽ സ്വീകരിച്ച ശേഷം വീട്ടിൽ വിശ്രമത്തിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |