SignIn
Kerala Kaumudi Online
Friday, 26 April 2024 9.44 PM IST

രണ്ടായിരം കടന്ന് കൊവിഡ് , ഇന്നലെ 2168 പേർ

s

ആലപ്പുഴ: നാലുമാസത്തിന് ശേഷം ജില്ലയിൽ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കൊവിഡ് രണ്ടായിരം കടന്നു. ടി.പി.ആർ നിരക്കിലെ വർദ്ധനവും രോഗമുക്തരുടെ എണ്ണത്തിലെ കുറവും ജില്ലാ ഭരണകൂടത്തെ ആശങ്കപ്പെടുത്തുന്നു. ഇന്നലെ 2168 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 9868 ആയി.567 പേർ രോഗമുക്തരായി. 2087 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 44 ആരോഗ്യ പ്രവർത്തകർക്ക് രോഗം ബാധിച്ചു. 37 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

2259 പേർക്ക് ധനസഹായം

ആലപ്പുഴ: കൊവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായത്തിന് അർഹരാവർക്ക് ഇനിയും അപേക്ഷ സമർപ്പിക്കാം. ഇതുവരെ 2597 അപേക്ഷകളാണ് ലഭിച്ചത്. പരിശോധന പൂർത്തീകരിച്ച് അംഗീകരിച്ച 2289 അപേക്ഷകളിൽ 2259 പേർക്ക് ധനസഹായമായ 50000 രൂപ വീതം ബാങ്ക് അക്കൗണ്ടിൽ ലഭ്യമാക്കിയതായി കളക്ടർ എ. അലക്സാണ്ടർ അറിയിച്ചു.

മതിയായ രേഖകളുടെ അഭാവത്തിൽ 258 അപേക്ഷകൾ നിരസിച്ചു. ഇവർക്ക് ആവശ്യമായ രേഖകൾ ഉടൻ അപേക്ഷിക്കണം.

പദ്ധതിയനുസരിച്ച് ധനസഹായത്തിനും ബി.പി.എൽ കുടുംബാംഗങ്ങളുടെ ആശ്രിതർക്കുള്ള പെൻഷനും relief.kerala.gov.in പോർട്ടലിൽ അപേക്ഷിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.