ലക്നൗ: സയ്യദ് മോഡി ഇന്റർനാഷണൽ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യൻ സൂപ്പർ താരം പി.വി. സിന്ധു ഫൈനലിൽ കടന്നു. സെമിയിൽ സിന്ധുവിന്റെ എതിരാളി അഞ്ചാം സീഡ് റഷ്യയുടെ എവുജെനിയ കൊസറ്റ്സ്കയ ഇടയ്ക്ക് പിൻമാറിയതിനെ തുടർന്നാണ് സിന്ധു ഫൈനലുറപ്പിച്ചത്. ആദ്യ ഗെയിം 21-11ന് സിന്ധു സ്വന്തമാക്കിയ ശേഷമായിരുന്നു പരിക്കിനെ തുടർന്ന് എവുെജിനിയ പിന്മാറിയത്.മറ്റൊരു ഇന്ത്യൻ താരം മാളവിക ബൻസോദാണ് സിന്ധുവിന്റെ എതിരാളി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |