തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 45,449 പേർ കൂടി കൊവിഡ് ബാധിതരായി. 44.88ശതമാനമാണ് ടെസറ്റ് പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടെ 1,01,252 സാമ്പിളുകളാണ് പരിശോധിച്ചത്.
എറണാകുളത്ത് രോഗികൾ പതിനായിരം കടന്നു. 11,091 കേസുകളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. 8980 പേർ രോഗികളായ തിരുവനന്തപുരമാണ് രണ്ടാം സ്ഥാനത്ത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 38 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതുകൂടാതെ സുപ്രീംകോടതി അപ്പീൽ നൽകിയ 39 മരണങ്ങളും പട്ടികയിൽ ഉൾപ്പെടുത്തി. ചികിത്സയിലായിരുന്ന 27,961 പേർ രോഗമുക്തി നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |