ന്യൂഡൽഹി: മുൻ ബംഗാൾ മുഖ്യമന്ത്രിയും സി പി എം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ പദ്മഭൂഷൺ പുരസ്കാരം നിഷേധിച്ചു. സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ബുദ്ധദേവ് ഭട്ടാചാര്യക്ക് ചില കാര്യങ്ങൾ പറയാനുണ്ടെന്ന ആമുഖത്തോടെയാണ് അദ്ദേഹം പദ്മ പുരസ്കാരം നിരസിക്കുന്നതായി യെച്ചൂരി ട്വീറ്റ് ചെയ്തത്. പദ്മഭൂഷൺ പുരസ്കാരത്തെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും ആരും തന്നോട് ഇതിനെകുറിച്ച് സംസാരിച്ചിട്ടില്ലെന്നും ഇനി അഥവാ പുരസ്കാരം ലഭിച്ചിട്ടുണ്ടെങ്കിൽ തന്നെ അത് നിരസിക്കുകയാണെന്നും ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞു. പുരസ്കാരം നിരസിക്കുന്നതിന് വ്യക്തമായ കാരണം ഭട്ടാചാര്യ വ്യക്തമാക്കിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |