SignIn
Kerala Kaumudi Online
Thursday, 19 September 2024 5.27 PM IST

പമ്പാനദിയിൽ ജീവൻ പൊലിഞ്ഞ ശരത്തിന് മരണാനന്തര ബഹുമതി

Increase Font Size Decrease Font Size Print Page
sarath

പത്തനംതിട്ട: മരണാനന്തര ബഹുമതിയായി രാഷ്ട്രപതിയുടെ സർവോത്തം ജീവൻ രക്ഷാപതക്കിന് അർഹനായ പത്തനംതിട്ട ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ ആർ.ആർ.ശരത്തിന് പമ്പാനദിയിൽ ഒഴുക്കിൽപെട്ടയാളെ കണ്ടെത്താനുള്ള തെരച്ചിലിനിടെയാണ് സ്വജീവൻ നഷ്ടമായത്. തെരച്ചിലിനിടെ റബർ ഡിങ്കി ബോട്ട് ചുഴിയിൽപ്പെട്ട് മറിഞ്ഞായിരുന്നു ദാരുണാന്ത്യം. 2020 ഒക്ടോബർ 22ന് പെരുനാട് മാടമൺ ഭാഗത്ത് ഒഴുക്കിൽപ്പെട്ട ശിവൻ എന്ന ആൾക്കുവേണ്ടി നടത്തിയ തെരച്ചിലിനിടെയായിരുന്നു അപകടം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരുവനന്തപുരം ഒറ്റശേഖരമംഗലം മണലുവിളാകം ശരത് ഭവനിൽ രാജേശ്വരന്റെയും രത്നകുമാരിയുടെയും മകനാണ്. ഭാര്യ: അഖില. മകൻ: അഥർവ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: AWARD
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.