കൊല്ലം: കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ബ്രാഞ്ചുകളുള്ള കൊല്ലം സുപ്രീം ഗോൾഡ് കവറിംഗിന്റെ ഉടമ കൊല്ലം കടപ്പാക്കട സുപ്രീമിൽ എം. പ്രഭാകരൻ (82) നിര്യാതനായി. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ ഏഴോടെയായിരുന്നു അന്ത്യം.
കുണ്ടറ അലിൻഡിലെ ജോലി രാജിവച്ചാണ് പ്രഭാകരൻ 1980ൽ കൊല്ലം സുപ്രീം ആരംഭിച്ചത്. നിലവിൽ 30 ഓളം ബ്രാഞ്ചുകളുണ്ട്. ഭാര്യ: ജെ. ലീല. മക്കൾ: ദീപു പ്രഭാകരൻ (എച്ച്.എൽ.എൽ ലൈഫ് കെയർ, തിരുവുനന്തപുരം), ഷിബു പ്രഭാകരൻ (കൊല്ലം സുപ്രീം ഗോൾഡ് കവറിംഗ്), സ്മിത പ്രഭാകരൻ. മരുമക്കൾ: വിനയ ദീപു (യു.എസ്.ടി ഗ്ലോബൽ), ബീന ഷിബു, ബി. ഉദയവർമ്മ (റിട്ട. ഡെപ്യൂട്ടി സി.ഇ, കെ.എസ്.ഇ.ബി). പോളയത്തോട് ശ്മശാനത്തിൽ സംസ്കാരം നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |