ബംഗളൂരു: നടപ്പുവർഷത്തെ ഒക്ടോബർ-ഡിസംബർപാദത്തിൽ കനറാ ബാങ്ക് 115.8 ശതമാനം വളർച്ചയോടെ 1,502 കോടി രൂപ ലാഭം നേടി. കഴിഞ്ഞവർഷം ഇതേപാദലാഭം 696 കോടി രൂപയായിരുന്നു. ബാങ്കിന്റെ മൊത്തം ബിസിനസ് 8.06 ശതമാനം ഉയർന്ന് 17.70 ലക്ഷം കോടി രൂപയായി.
മൊത്തം നിഷ്ക്രിയ ആസ്തി സെപ്തംബർപാദത്തിലെ 8.42 ശതമാനത്തിൽ നിന്ന് 7.8 ശതമാനത്തിലേക്കും അറ്റ നിഷ്ക്രിയ ആസ്തി 3.21 ശതമാനത്തിൽ നിന്ന് 2.86 ശതമാനത്തിലേക്കും കുറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |