കടയ്ക്കാവൂർ: സ്കൂട്ടറിൽ കറങ്ങി സ്ത്രീകളുടെ മാല മോഷ്ടിക്കുന്നയാളെ അഞ്ചുതെങ്ങ് പൊലീസ് പിടികൂടി. തുമ്പ ബി.എസ്.എൻ.എൽ ഓഫീസിനുസമീപം കനാൽ പുറമ്പോക്ക് വീട്ടിൽ ജ്യോതിഷ് ജോബാണ് (31) പിടിയിലായത്. കഴിഞ്ഞ 24ന് അഞ്ചുതെങ്ങ് പ്ലാവഴികം ശാന്തി തിയേറ്ററിന് സമീപത്തുവച്ച് പ്ലാവഴികം സ്വദേശിയായ അങ്കണവാടി ടീച്ചറുടെ മാല പൊട്ടിക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാരെത്തിയതിനാൽ ഇയാൾ രക്ഷപ്പെടുകയായിരുന്നു.
വിളബ്ഭാഗം റസിഡന്റ്സ് അസോസിയേഷന്റെ സി.സി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ സൈബർസെൽ
പരിശോധന നടത്തിയിരുന്നു. റൂറൽ എസ്.പി ദിവ്യാ വി. ഗോപിനാഥിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വർക്കല ഡിവൈ.എസ്.പി നിയാസിന്റെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് ഐ.എസ്.എച്ച്.ഒ ചന്ദ്രദാസ്, കഴക്കൂട്ടം ഐ.എസ്.എച്ച്.ഒ പ്രവീൺ, ജി.എസ്.ഐ നുജുമുദീൻ, സി.പി.ഒമാരായ വിനോദ്, ഷിജു, അരുൺ, അജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |