SignIn
Kerala Kaumudi Online
Saturday, 27 April 2024 9.34 AM IST

ലോകത്ത് എവിടെ എത്തിയാലും പേഴ്സണൽ ടോയ്‌ലറ്റ് കൂടെ ഉണ്ടാവണം, കിം ജോംഗ് ഉന്നിന്റെ ഈ തീരുമാനത്തിന് പിന്നിൽ ലോകരാജ്യങ്ങൾക്കിടയിൽ തന്റെ പ്രാധാന്യം കുറയുമോ എന്ന ഭയം

north-korea

പ്യോംഗ്‌യാംഗ്: ലോകത്ത് എവിടേക്ക് സഞ്ചരിച്ചാലും ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ തന്റെ പേഴ്സണൽ ടോയ്‌ലറ്റ് കൂടെ കൊണ്ടുപോകുമെന്ന് റിപ്പോർട്ട്. മുൻ ഉത്തരകൊറിയൻ ഗാർഡ് കമാൻഡ് ജീവനക്കാരനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

 

കിം ജോംഗ് ഉൻ ലോകത്ത് എവിടെ സന്ദർശനം നടത്തിയാലും അദ്ദേഹത്തിന്റെ പേഴ്സണൽ ടോയ്‌ലറ്റ് അവിടെ ഉണ്ടാകണമെന്ന് നിർബന്ധം ഉണ്ട്. തന്റെ വിസർജ്ജനം തന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങൾ ലോകത്തിന് മുന്നിൽ വെളിപ്പെടുത്തുമെന്ന ഭയമാണ് ഇതിന് പിന്നിൽ. അദ്ദേഹം യാത്രചെയ്യുന്ന മുഴുവൻ വാഹനങ്ങളിലും ടോയ്‌ലറ്റ് സ്ഥാപിക്കാൻ പ്രത്യേക സൗകര്യം ഉണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നു.

കിം ജോംഗ് ഉന്നിന്റെ ആരോഗ്യപ്രശ്നത്തെക്കുറിച്ചുള്ള വാർത്തകൾ മാദ്ധ്യമങ്ങൾക്ക് മുന്നിൽ എത്തിയാൽ ലോക നേതാവ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രാധാന്യം നഷ്ടപ്പെടുമെന്ന ഭയമാണ് ഈ തീരുമാനത്തിന് പിന്നിൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, KIM JONG-UN HAD A PERSONAL TOILET THAT FOLLOWED HIM AROUND THE WORLD WHEN HE TRAVELLED, KIM JONG-UN, KIM JONG-UN HAD A PERSONAL TOILET
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.