SignIn
Kerala Kaumudi Online
Thursday, 19 September 2024 12.20 PM IST

ആർ എസ് എസ് പ്രവർത്തകരുടെ വിവരങ്ങൾ എസ് ഡി പി ഐക്ക് ചോർത്തി നൽകി, പൊലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ്

Increase Font Size Decrease Font Size Print Page
show-cause-notice-

ഇടുക്കി: എസ് ഡി പി ഐക്ക് ഔദ്യോഗിക വിവരങ്ങൾ ചോർത്തി നൽകിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥന് കാരണം കാണിക്കൽ നോട്ടീസ്. കരിമണ്ണൂർ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന പി കെ അനസ് എന്ന ഉദ്യോഗസ്ഥനാണ് ഔദ്യോഗിക വിവരങ്ങൾ ചോർത്തി നൽകിയത്.

കരുതൽ നടപടികളുടെ ഭാഗമായി പൊലീസ് ശേഖരിച്ച ആർ എസ് എസ് പ്രവർത്തകരുടെ വിവരങ്ങളാണ് അനസ് എസ്ഡിപിഐ പ്രവർത്തകർക്ക് ചോർത്തിനൽകിയത്. മറ്റൊരു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എസ്ഡിപിഐ പ്രവർത്തകനിൽ നിന്ന് ചോർത്തൽ നടന്നതായി പൊലീസ് മനസിലാക്കുകയായിരുന്നു. സംഭവത്തിൽ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി എ ജി ലാൽ വകുപ്പ് തല അന്വേഷണം നടത്തി ഇടുക്കി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പി കെ അനസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. മറുപടി തൃപ്തികരമല്ലെങ്കിൽ തുടർ നടപടികളിലേക്ക് പൊലീസ് കടക്കും. തൊടുപുഴ ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ഇയാളെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SHOW CAUSE NOTICE TO POLICE-OFFICER FOR LEAK OFFICIAL INFORMATION, SHOW CAUSE NOTICE TO POLICE-OFFICER, LEAK OFFICIAL INFORMATION CASE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.