ന്യൂഡൽഹി: നീറ്റ് മെഡിക്കൽ ബിരുദ കൗൺസലിംഗിന്റെ ഒന്നാം റൗണ്ട് രജിസ്ട്രേഷനുള്ള അവസാന തിയതി നാളെ ഉച്ചയ്ക്ക് 12വരെ നീട്ടി. രാത്രി 11.55വരെ ഒന്നാം റൗണ്ടിനുള്ള ചോയ്സുകൾ നൽകാം. ചോയ്സ് ലോക്കിംഗ് 30ന് വൈകിട്ട് നാലുമുതൽ രാത്രി 11.55 വരെ. അന്ന് വൈകിട്ട് മൂന്നുമണിവരെ ഫീസ് അടയ്ക്കാം. സീറ്റ് പ്രൊസസിംഗ് ജനുവരി 31വരെയും ഒന്നാം റൗണ്ടിന്റെ ഫലം ഫെബ്രുവരി ഒന്നിനും. ഒന്നാം റൗണ്ടിനുള്ളവർക്ക് ഫെബ്രുവരി രണ്ടുമുതൽ ഫെബ്രുവരി 7 വൈകിട്ട് അഞ്ചുമണിവരെയാണ് റിപ്പോർട്ടിംഗ് സമയം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |