SignIn
Kerala Kaumudi Online
Saturday, 27 April 2024 8.36 AM IST

സ്കൂൾ, കോളേജ് കുട്ടികൾക്ക് സൗജന്യ ഇംഗ്ളീഷ് പരിശീലനം

baba

 സൗജന്യ പേപ്പർലെസ് പരിശീലനവുമായി ബാബാ അലക്‌സാണ്ടർ

കോഴിക്കോട്: സ്കൂൾ, കോളേജ് കുട്ടികൾക്കായി പേപ്പർലെസ് ഇംഗ്ളീഷ് ട്രെയിനിംഗ് (പി.ഇ.ടി) എന്ന പുതിയ സൗജന്യ പരിശീലന പദ്ധതിക്ക് തുടക്കമിട്ട് നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിൽ (എൻ.സി.ഡി.സി) മാസ്‌റ്റർ ട്രെയിനർ ബാബാ അലക്‌സാണ്ടർ. സ്പോക്കൺ ഇംഗ്ളീഷ് പരിശീലനത്തിന് പുറമേ പൊതുവിജ്ഞാനം, നൈപുണ്യ വികസനം എന്നിവയും പദ്ധതിയുടെ ഭാഗമാണ്.

ദിവസേനയുള്ള പാഠങ്ങളും പ്രവർത്തനങ്ങളും വാട്‌സ്ആപ്പിലൂടെ കൈമാറും. ഞായറാഴ്‌ചകളിൽ ഉച്ചയ്ക്ക് 2.30 മുതൽ 5.30വരെ തത്സമയ ക്ളാസുണ്ടാകും. പരിശീലനത്തിൽ ചേരാനാഗ്രഹിക്കുന്നവർ +91-6282608517 എന്ന നമ്പർ സേവ് ചെയ്‌തശേഷം വാട്‌സ്ആപ്പിൽ 'താത്പര്യമുണ്ട്" എന്ന് സന്ദേശമയയ്ക്കണം.

വർഷങ്ങളായി നേരിട്ടും ഓൺലൈനിലും 'ബാബാ ഈസി ഇംഗ്ളീഷ്" എന്ന പേരിൽ ആകർഷണ പാഠ്യരീതിയിലൂടെ സൗജന്യ സ്പോക്കൺ ഇംഗ്ളീഷ് പരിശീലനം നൽകി ശ്രദ്ധേയനായ വ്യക്തിയാണ് ബാബാ അലക്സാണ്ടർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, BABA ALEXANDER, ENGLISH
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.