SignIn
Kerala Kaumudi Online
Thursday, 19 September 2024 9.12 AM IST

' അശ്വത്ഥാമാവ് വെറും ഒരു ആന'യുമായി ശിവശങ്കർ; ആത്മകഥ ശനിയാഴ്ച പുറത്തിറങ്ങും, വേട്ടയാടപ്പെട്ടെന്ന് വാദം

Increase Font Size Decrease Font Size Print Page
m-sivasankar

തിരുവനന്തപുരം: ആത്മകഥയുമായി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ. 'അശ്വത്ഥാമാവ് വെറും ഒരു ആന' എന്നാണ് ആത്മകഥയുടെ പേര്. താൻ വേട്ടയാടപ്പെട്ടു എന്നാണ് പുസ്‌കത്തിൽ ശിവശങ്കറിന്റെ വാദം.

ജയിലിലെ അനുഭവത്തെക്കുറിച്ചും, അന്വേഷണ ഏജൻസികളുടെ സമീപനത്തെക്കുറിച്ചുമൊക്കെയാണ് ആത്മകഥയിൽ പറയുന്നത്. ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം ശനിയാഴ്ച വിപണിയിലെത്തും. പുസ്തകം പുറത്തിറങ്ങിയാൽ മാത്രമേ 'അശ്വത്ഥമാവ്' എന്ന് ഉദ്ദേശിച്ചത് ആരെയാണെന്നും, ' ആന' എന്ന് ആരെക്കുറിച്ചാണ് പറയുന്നതെന്ന കാര്യത്തിലുമൊക്കെ വ്യക്തത വരികയുള്ളൂ.

നയതന്ത്ര ചാനലിലെ സ്വർണ്ണക്കടത്ത് കേസിൽ ജയിൽമോചിതനായ ശേഷം മാദ്ധ്യമപ്രവർത്തകരൊക്കെ പ്രതികരണമറിയാൻ ശ്രമിച്ചിരുന്നെങ്കിലും ശിവശങ്കർ ഒഴിഞ്ഞുമാറുകയായിരുന്നു. ഒന്നര വർഷത്തെ സസ്‌പെൻഷന് ശേഷം അദ്ദേഹം അടുത്തിടെയാണ് തിരികെ സർവീസിൽ പ്രവേശിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: M SIVASANKAR, AUTOBIOGRAPHY, ASWATHAMAVU VERUM ORU AANA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.