SignIn
Kerala Kaumudi Online
Monday, 21 September 2026 1.01 AM IST

വീടിനുള്ളിൽ വിഷവാതകം നിറച്ച് കുടുംബത്തിന്റെ കൂട്ട ആത്മഹത്യ; ജീവനൊടുക്കിയത് അച്ഛനും അമ്മയും രണ്ട് മക്കളും

suicide

കൊടുങ്ങല്ലൂർ: ഒരു കുടുംബത്തിലെ നാല് പേർ മരിച്ച നിലയിൽ. കൊടുങ്ങല്ലൂർ ഉഴവത്ത് കടവിലാണ് സംഭവം നടന്നത്. അച്ഛനും അമ്മയും രണ്ട് മക്കളുമാണ് വീടിനുള്ളിൽ വിഷവാതകം നിറച്ച് ആത്മഹത്യ ചെയ്തത്. സോഫ്റ്റ്ഡവെയർ എഞ്ചിനിയറായ ആഷിഫ് (40), ഭാര്യ അസീറ(34), മക്കളായ അസറാ ഫാത്തിമ (13), അനോനീസ(8) എന്നിവരാണ് മരിച്ചത്. വീടിനുള്ളിൽ കാർബൺ മോണോക്സൈഡിന്റെ സാന്നിദ്ധ്യം കണ്ടെത്തി. വീടിന്റെ ജനലുകൾ ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച നിലയിലായിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് കൂട്ട അത്മഹത്യയ്ക്ക് കാരണമെന്ന കുറിപ്പ് വീട്ടിൽ നിന്നും ലഭിച്ചിരുന്നു. ഉച്ചയായിട്ടും വീടിന് പുറത്ത് ആരെയും കാണാത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് നാലുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

ഉഴവത്ത് കടവിൽ കാടാംപറമ്പത്ത് റിട്ടയേർഡ് പിഡബ്ല്യുഡി ഉദ്യോഗസ്ഥൻ ഉബൈദിന്റെ മകനാണ് ആഷിഫ്. ഇരുനില വീടിന്റെ മുകളിലത്തെ നിലയിലാണ് നാല് പേരുടെയും മൃതദേഹം കണ്ടെത്തിയത്. ആഷിഫിന്റെ സഹോദരി അയൽവാസികളെ കൂട്ടി വന്ന് വാതിൽ പൊളിച്ച് നോക്കിയപ്പോഴാണ് മുറിക്കകത്ത് നാലുപേരും മരിച്ച് കിടക്കുന്നത് കണ്ടത്. ഒരു അമേരിക്കൻ ഐടി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആഷിഫിന് സാമ്പത്തിക പരാധീനയുള്ളതായി പറയപ്പെടുന്നുണ്ട്. മാള ഹോളി ഗ്രേയ്സിെലെ വിദ്യാർത്ഥികളാണ് കുട്ടികൾ രണ്ടു പേരും. കൊടുങ്ങല്ലൂർ ഡിവൈഎസ്പി സലീഷ് എൻ ശങ്കരൻ്റ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു വരുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, KODUNGALLOOR, KODUNGALLUR SUICIDE, FOUR FAMILY MEMBERS SUICIDE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY