ന്യൂഡൽഹി: മൂന്നാം തരംഗം വീശിയതിന് ശേഷം ആദ്യമായി രാജ്യത്തെ കൊവിഡ് പ്രതിദിന കേസുകളുടെ എണ്ണം പതിനായിരത്തിൽ താഴെയെത്തി. ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 8,013 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. 9,195 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്ത 2021 ഡിസംബറിന് ശേഷമുള്ള കുറഞ്ഞ പ്രതിദിന വർദ്ധനയാണിത്. 1.11 ശതമാനമാണ് ദേശീയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1,02,601 പേരാണ് രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |