SignIn
Kerala Kaumudi Online
Friday, 26 April 2024 9.14 AM IST

പയ്യന്നൂരിൽ സിയാലിന്റെ 
 സൗരോർജ പ്ലാന്റ്

cial

നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാൽ) കണ്ണൂർ പയ്യന്നൂരിൽ സ്ഥാപിച്ച സൗരോർജ്ജ പ്ലാന്റ്‌ മാർച്ച് 6ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും. സിയാലിന്റെ ഹരിത ഊർജ്ജ പദ്ധതിയിൽ ഉൾപ്പെട്ടതാണ് പയ്യന്നൂരിലെ പ്ലാന്റും. 12 മെഗാവാട്ട് ആണ് സ്ഥാപിതശേഷി. നെടുമ്പാശേരി വിമാനത്താവളത്തിലുള്ള 38 മെഗാവാട്ടിന്റെ സൗരോർജ്ജ പദ്ധതി കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ സൗരോർജ്ജ പ്ലാന്റാണിത്. പയ്യന്നൂരിനടുത്ത് ഏറ്റുകുടുക്കയിലെ സൗരോർജ പ്ലാന്റിനടുത്തുള്ള വേദിയിലാണ് ഉദ്ഘാടനച്ചടങ്ങ്.

ലോകത്ത് അധികം പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത ഭൗമഘടനാനുസൃത പ്ലാന്റ് ആണ് പയ്യന്നൂരിൽ സ്ഥാപിച്ചിരിക്കുന്നത്. ഭൂമിയുടെ ഘടനയെ അതേ പടിയും കൃത്യതയോടെയും ഉപയോഗിക്കുന്നതിനാൽ നിരപ്പാർന്ന സ്ഥലത്തേക്കാൾ 35 ശതമാനം അധികം പാനലുകളെ ഉൾക്കൊള്ളാൻ കഴിയും. ഇതിനായി പ്രത്യേക തരത്തിൽ രൂപകൽപന ചെയ്ത പാനലുകളാണ് ഉപയോഗിച്ചിട്ടുള്ളത്. പ്രതിദിനം 48,000 യൂണിറ്റ് വൈദ്യുതിയാണ് ഇവിടെ നിന്നു ലഭിക്കുക.

നിലവിൽ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കാർപോർട്ട് ഉൾപ്പെടെ എട്ട് പ്ലാന്റുകളാണ് ഉള്ളത്. പയ്യന്നൂരിലെ പുതിയ പ്ലാന്റ് ഉൾപ്പെടെ ഇപ്പോൾ സൗരോർജ സ്ഥാപിത ശേഷി 50 മെഗാവാട്ട് ആയി വർധിച്ചു. ഇതു വഴി പ്രതിവർഷം 28000 മെട്രിക് ടൺ കാർബൺ ഡയോക്സൈഡ് ബഹിർഗമനം കുറയ്ക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. പ്രതിദിനം 2 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ആകെ ലഭിക്കുന്നത്. സിയാലിന്റെ പ്രതിദിന ഉപഭോഗം 1.6 ലക്ഷം യൂണിറ്റ് ആണ്.

 സിയാൽ സമ്പൂർണ്ണം

ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ സൗരോർജ വിമാനത്താവളമാണു സിയാൽ. ഇതിനുപുറമേ കഴിഞ്ഞ നവംബറിൽ കോഴിക്കോട് അരീപ്പാറയിൽ പ്രവർത്തനം ആരംഭിച്ച ജലവൈദ്യുത പദ്ധതിയിൽനിന്ന് സീസണിൽ പ്രതിദിനം ഒരു ലക്ഷം യൂണിറ്റ് വൈദ്യുതിയും ലഭിക്കും. കെ.എസ്.ഇ.ബി കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ വൈദ്യുതോത്പാദകരാണു സിയാൽ. പ്ലാന്റുകളിൽ ഉത്പാദിപ്പിക്കുന്ന അധിക വൈദ്യുതി കെ.എസ്.ഇ.ബിയുടെ പവർ ഗ്രിഡിലേക്ക് നൽകുകയും ആവശ്യമുള്ളപ്പോൾ തിരിച്ചു ലഭിക്കുകയും ചെയ്യുന്ന പവർ ബാങ്കിംഗ് സമ്പ്രദായമാണ് സിയാലിന്റേത്.

 2015ൽ വിമാനത്താവളം ഊർജ്ജ സ്വയംപര്യാപ്തത കൈവരിച്ചതിനു ശേഷം വൈദ്യുതി ഉത്പാദന മേഖലയിലുള്ള വലിയ ചുവടുവയ്പ്പാണ് പയ്യന്നൂർ പദ്ധതി.

എസ്.സുഹാസ്

സിയാൽ മാനേജിങ് ഡയറക്ടർ

പയ്യന്നൂരിലെ സൗരോർജ പ്ലാന്റ്

 സ്ഥാപിതശേഷി: 12 മെഗാവാട്ട്

 പ്രതിദിനം: 48,000 യൂണിറ്റ് വൈദ്യുതി

പയ്യന്നൂരും കൊച്ചിയും ചേരുമ്പോൾ

 ആകെ ലഭിക്കുന്ന വൈദ്യുതി : പ്രതിദിനം 2 ലക്ഷം യൂണിറ്റ്

 ആകെ സ്ഥാപിതശേഷി : 50 മെഗാവാട്ട് (സിയാൽ: 38 മെഗാവാട്ട്)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, CIAL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.