കൊച്ചി: യുക്രെയിനിലെ മിക്കൊലൈവിൽ നിന്ന് 300 ഇന്ത്യൻ വിദ്യാർത്ഥികൾ കൂടി രക്ഷാദൗത്യത്തിന്റെ ഭാഗമായി മൊൾഡോവയിലെത്തി. ഇവർ റൊമേനിയയിൽ എത്തിയ ശേഷം എമിഗ്രേഷൻ നടപടികൾ പൂർത്തീകരിച്ച് ഇന്ത്യയിലേക്ക് തിരിക്കും. 30ലേറെ മലയാളികളുണ്ട്. എപ്പോൾ റൊമേനിയിലെത്തുമെന്ന കാര്യം അറിയില്ലെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി.
ആറ് ബസുകളിലായിരുന്നു മൊൾദോവയിലേക്കുള്ള യാത്ര. ഭക്ഷണവും വെള്ളവും ലഭിക്കുന്നുണ്ട്. ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ട വിവരമറിഞ്ഞപ്പോൾ ആശങ്കയേറിയെന്ന് എറണാകുളം വൈറ്റില സ്വദേശി കെ.പി. ലക്ഷ്മി പറഞ്ഞു.
യുക്രെയിനിലെ ഇവാനോ ഫ്രാങ്ക്വിസ്ക് മെഡിക്കൽ സർവകലാശാലയിലെ വിദ്യാർത്ഥികളാണ് സംഘത്തിലുള്ളവരിലേറെയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |