ആറ്റിങ്ങൽ: ആറ്റിങ്ങൽ ബിവറേജസ് ഗോഡൗൺ കുത്തിത്തുറന്ന് മദ്യം മോഷ്ടിച്ച കേസിലെ പ്രധാന പ്രതിയും ആസൂത്രകനുമായ മൂങ്ങോട് ഷാനു ഭവനിൽ ഷാനുവിനെ (28) ആറ്റിങ്ങൽ പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞ ഏപ്രിലിലായിരുന്നു സംഭവം. കേസുമായി ബന്ധപ്പെട്ട മറ്റുപ്രതികളെ നേരത്തേ പിടികൂടിയിരുന്നു. എന്നാൽ ഷാനു ഒളിവിൽ കഴിയുകയായിരുന്നു. മൂങ്ങോടുള്ള പന്നിഫാമിൽ അതിക്രമിച്ചു കയറി പന്നിയെ വെട്ടിക്കൊന്ന കേസിലും ചിറയിൻകീഴ് സ്റ്റേഷൻ പരിധിയിലെ വധശ്രമക്കേസിലും വർക്കല എക്സൈസ് കേസിലും പ്രതിയാണ്. ആറ്റിങ്ങൽ ഡിവൈ.എസ്.പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ സി.ഐ മിഥുൻ, എസ്.ഐമാരായ രാഹുൽ, ബിനിമോൾ, എ.എസ്.ഐമാരായ താജുദ്ധീൻ, ഉദയകുമാർ, എസ്.സി.പി.ഒ മനോജ്, സി.പി.ഒ ഷെമീർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |