തിരുവനന്തപുരം: ''കെ റെയിൽ വേണ്ട, കേരളം മതി''എന്ന മുദ്രാവാക്യമുയർത്തി കെ.പി.സി.സി ആഹ്വാനമനുസരിച്ച് സംസ്ഥാന വ്യാപകമായി കോൺഗ്രസ് നേതൃത്വത്തിൽ മാർച്ച് 7 ന് ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ജനറൽ സെക്രട്ടറി ടി.യു. രാധകൃഷ്ണൻ അറിയിച്ചു.
രാവിലെ 11 ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും മറ്റു ജില്ലകളിൽ കളക്ടറേറ്റുകളിലേക്കുമാണ് ജനകീയ പ്രക്ഷോഭം നടത്തുന്നത്. സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റിന് മുന്നിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി നിർവഹിക്കും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ (കൊല്ലം), എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി (കണ്ണൂർ), മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല (കോഴിക്കോട്), യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ(തൃശ്ശൂർ), കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ് (എറണാകുളം), ടി. സിദ്ധിഖ് (കാസർകോട്), മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരൻ(പാലക്കാട്) , തിരുവഞ്ചൂർ രാധാകൃഷ്ണൻ(കോട്ടയം), കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം(വയനാട്), രാജ്മോഹൻ ഉണ്ണിത്താൻ(മലപ്പുറം), അടൂർ പ്രകാശ് (ആലപ്പുഴ), ഡീൻ കുര്യാക്കോസ് (ഇടുക്കി), ആന്റോ ആന്റണി (പത്തനംതിട്ട) തുടങ്ങിയവർ ജനകീയ പ്രക്ഷോഭം ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |