അമ്പലപ്പുഴ : റീ ബിൽഡ് കേരള പദ്ധതിയിൽ നിർമ്മിക്കുന്ന ഒറ്റപ്പന ജംഗ്ഷൻ ഈസ്റ്റേൺ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തികൾക്കു തുടക്കമായി. 25 ലക്ഷം രൂപയാണ് നിർമ്മാണ ചിലവ്. എച്ച്. സലാം എം.എൽ.എ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ.എസ്.സുദർശനൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം പി. അഞ്ജു, ബ്ലോക്ക് പഞ്ചായത്തംഗം ആർ. ഉണ്ണി, പഞ്ചായത്തംഗം അഡ്വ.വി.എസ്.ജിനു രാജ്, ബി .ഡി.ഒ എം.മഞ്ജു, അസി.എൻജിനീയർ കെ.എം. ധിൻ, സി.പി.എം തോട്ടപ്പള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. കൃഷ്ണമ്മ, എം.സോമൻ, കെ.ഗോപാലകൃഷ്ണൻ, പ്രസന്നൻ എന്നിവർ പങ്കെടുത്തു.സി. രാജു സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |