കൊച്ചി: രാജ്യത്തെ പ്രമുഖ കൽപ്പിത സർവ്വകലാശാലകളിൽ ഒന്നായ ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിക്ക് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന്റെ (യു.ജി.സി) കാറ്റഗറി-1 ഗ്രേഡ് ലഭിച്ചു. ഡിസംബറിൽ നടന്ന നാക് ഇൻസ്പെക്ഷനിൽ ജെയിൻ 3.71 സ്കോറോടെ എ ഡബിൾ പ്ലസ് ഗ്രേഡ് കരസ്ഥമാക്കിയിരുന്നു. രാജ്യത്തെ ഡീംഡ് യൂണിവേഴ്സിറ്റികളിൽ ഏറ്റവും മികച്ച സ്കോറാണിത്. ഇതിന്റെ അടിസ്ഥാനത്തിലാണ് യു.ജി.സി കാറ്റഗറി-1 ഗ്രേഡ് നൽകിയത്.
കാറ്റഗറി-1 ഗ്രേഡ് ലഭിച്ചതോടെ യു.ജി.സി അനുമതി കൂടാതെതന്നെ നിലവിലുള്ള അക്കാദമിക ചട്ടക്കൂടിൽ നിന്നുകൊണ്ട് പുതിയകോഴ്സ്, പഠനവിഭാഗം, സ്കൂൾ, സെന്റർ എന്നിവ ആരംഭിക്കുന്നതിന് യൂണിവേഴ്സിറ്റിക്ക് അധികാരമുണ്ടാകും. ഇതിന് പുറമെ, യു.ജി.സിയുടെ അനുമതി കൂടാതെ ഒഫ് കാമ്പസുകൾ, റിസേർച്ച് പാർക്കുകൾ, ഇൻക്യുബേഷൻ സെന്ററുകൾ, യൂണിവേഴ്സിറ്റി സൊസൈറ്റി ലിങ്കേജ് സെന്ററുകൾ എന്നിവ ആരംഭിക്കുന്നതിനും അധികാരമുണ്ടാകും. 2016 ലെ യു.ജി.സി ചട്ടങ്ങൾക്ക് വിധേയമായി കമ്മിഷന്റെ അനുമതികൂടാതെ വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി വിദ്യാഭ്യാസ പങ്കാളിത്തത്തിൽ ഏർപ്പെടാനും കഴിയും. കാറ്റഗറി-1 ഗ്രേഡ് ഉന്നതവിദ്യാഭ്യാസ മേഖലയിൽ ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി നൽകിയിട്ടുള്ള മികച്ച സംഭാവനകൾക്കുള്ള അംഗീകാരമാണെന്ന് ചാൻസലർ ഡോ. ചെൻരാജ് റോയ്ചന്ദ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |