SignIn
Kerala Kaumudi Online
Saturday, 27 April 2024 5.34 AM IST

ഇന്തോ മിഡിൽ ഈസ്റ്റ് ചേംബറിന് തുടക്കം

gulf

കൊച്ചി: ഇന്ത്യയിലെയും മിഡിൽ ഈസ്‌റ്റിലെയും പ്രൊഫഷണലുകൾക്കും ബിസിനസുകാർക്കുമിടയിൽ സാമ്പത്തിക, വ്യവസായ, വാണിജ്യ, സാംസ്‌കാരിക വിനിമയങ്ങൾ പ്രോത്സാഹിപ്പിക്കാനും നിക്ഷേപക സാദ്ധ്യതകൾ വികസിപ്പിക്കാനും ഇന്തോ ഗൾഫ് ആൻഡ് മിഡിൽ ഈസ്റ്റ് ചേംബർ ഒഫ് കൊമേഴ്‌സ് നിലവിൽ വന്നു. ദുബായിൽ നടന്ന ചടങ്ങിൽ കേന്ദ്ര ധനസഹമന്ത്രി ഡോ. ഭഗവത് കിഷൻ റാവു കാരാട് ഓൺലൈനിൽ ഉദ്ഘാടനം നിർവഹിച്ചു.
ചേംബർ ചെയർമാൻ എൻ.എം. ഷറഫുദ്ദീൻ അദ്ധ്യക്ഷനായി. മന്ത്രി പി. രാജീവ്, ഷാർജ സൈഫ് സോൺ ആൻഡ് ഹംരിയ ഫ്രീ സോൺ ഡയറക്ടർ ജനറൽ ഡോ. സഊദ് അൽ മസ്രൂ ഈ, എഴുത്തുകാരൻ ചേതൻ ഭഗത്, ഇറം ഗ്രൂപ്പ് ചെയർമാൻ ഡോ. സിദ്ധീഖ് അഹമ്മദ്, വൈസ് ചെയർമാൻ ജെയിംസ് മാത്യു, സെക്രട്ടറി ജനറൽ ഡോ. സുരേഷ്‌കുമാർ മധുസൂദനൻ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, INDO GULF
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.