മാന്നാർ: ദേവസ്വം ബോർഡ് പരുമല പമ്പാ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെയും പരുമല സെന്റ് ഗ്രിഗോറിയോസ് മിഷൻ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പമ്പാകോളജിൽ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം പരുമല ആശുപത്രി ഫിനാൻസ് കോർഡിനേറ്റർ ഫാദർ തോമസ് ജോൺസൺ നിർവഹിച്ചു. പ്രിൻസിപ്പൽ ലക്ഷ്മിപരമേശ്വർ അദ്ധ്യക്ഷത വഹിച്ചു. ഐ.ക്യു.എ.സി കോർഡിനേറ്റർ അരുൺ ആർ പ്രസംഗിച്ചു. പരുമല ആശുപത്രി കാർഡിയോളജിസ്റ്റ് ഡോ.ബ്രൈറ്റ്, ജനറൽ മെഡിസൻ വിഭാഗം ഡോ.ജംഷിദ് എൻ.പി എന്നിവർ ക്യാമ്പിന് നേതൃത്വംനൽകി. എൻ.എസ്.എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർമാരായ ഡോ. പ്രവീൺ എൽ, ഡോ.സവിതാ പ്രമോദ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |