ചേർത്തല: മുഹമ്മ ഗ്രാമപഞ്ചായത്ത് കേരഗ്രാമം പദ്ധതിയുടെ ഭാഗമായി 1200 കർഷകർക്ക് സൗജന്യമായി കിഴങ്ങു വർഗ കിറ്റ് നൽകി. ഓരോ കർഷകനും 7 കിലോഗ്രാം കിഴങ്ങ് വർഗ കിറ്റുകളാണ് പദ്ധതിയുടെ ഭാഗമായി നൽകുന്നത്.വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു നിർവഹിച്ചു.വൈസ് പ്രസിഡന്റ് എൻ.ടി.റെജി, ജനപ്രതിനിധികളായ എം.ചന്ദ്ര,നസീമ ,കുഞ്ഞുമോൾ,ഷാനവാസ് ,വിനോമ്മ രാജു ,ലൈല ഷാജി,ഷെജിമോൾ,എ.ഡി.സി അംഗങ്ങൾ,കൃഷി ഓഫീസർ പി.എം.കൃഷ്ണ,കേരഗ്രാമം പ്രസിഡന്റ് സി.ബി.ഷാജികുമാർ,
സെക്രട്ടറി അരവിന്ദാക്ഷപ്പണിക്കർ,സന്തോഷ് ഷൺമുഖൻ, കേരഗ്രാമം കൺവീനർമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |