സോൻഭദ്ര: യു.പിയിലെ സോൻഭദ്രയിൽ മലയിടുക്കിലേക്ക് ബസ് മറിഞ്ഞ് ഒരു സി.എസ്.എഫ് ജവാൻ മരിച്ചു. 11 ജവാന്മാർക്ക് പരിക്കേറ്റു. ആകെ 37 ജവാന്മാരാണ് ബസ്സിലുണ്ടായിരുന്നത്. കുശിനഗറിൽ നിന്ന് ഒബ്രയിലേക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി ജവാന്മാരെ കൊണ്ടുപോയ ബസ്സാണ് ഇന്നലെ അപകടത്തിൽപ്പെട്ടത്. ഗസിയാബാദ് സ്വദേശിയായ കൃഷ്ണബിർ സിംഗാണ് (45) മരിച്ചത്. എം.എം. ബെഗ്, ടി. ബാലകൃഷ്ണൻ, വിജേഷ് റാത്തോർ, കെ.ചന്ദ്രായ, എസ്.എൽ നായക്, ജയ് പ്രസാദ്, യു.ശ്രീനിവാസ റാവു, സുരേഷ്, ഇന്ദ്രജിത്, എസ്.ഗൗഡ, രജ്നിഷ്, അരുൺ കുമാർ എന്നിവർക്കാണ് പരിക്കേറ്റത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |