കുട്ടനാട്: പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതിയുടെ കൈനകരി പഞ്ചായത്ത് വാർഡുതല ഉദ്ഘാടനം ഗ്രാമപഞ്ചായത്തംഗം നോബിൻ പി.ജോൺ എ.ഡി.എസ് സെക്രട്ടറി ഷീലാ അജയകുമാറിന് പച്ചക്കറി വിത്തു നൽകി നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ തങ്കമണി അരവിന്ദാക്ഷൻ അദ്ധ്യക്ഷയായി .മാസ്റ്റർ ഫാർമർ നിഷ അഭിലാഷ് പദ്ധതി വിശദികരിച്ചു. തിരഞ്ഞെടുക്കപ്പെട്ട 50ഓളം വരുന്ന കുടുംബങ്ങൾക്ക് പദ്ധതിയുടെ ഭാഗമായി പച്ചക്കറി വിത്തു നൽകി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |