തൃശൂർ: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് പുതുമയാർന്ന പദ്ധതി പ്രഖ്യാപിച്ച് കെ.എസ്.എഫ്.ഇ. മാർച്ച് 8 മുതൽ 11 വരെയുള്ള ദിവസങ്ങളിൽ കെ.എസ്.എഫ്.ഇ ചിട്ടിയിൽ പണമടച്ച് അംഗങ്ങളാകുന്ന വനിതകളിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 10 പേർക്ക് 10 പവൻ സ്വർണ്ണം സമ്മാനമായി നൽകും.സുരക്ഷിതമായ സമ്പാദ്യത്തിനൊപ്പം സമ്മാനങ്ങളുടെ സന്തോഷം കൂടി വനിതകൾക്ക് നൽകുന്നതാണ് കെ.എസ്.എഫ്.ഇ ചിട്ടി വനിതാവാരം എന്ന പദ്ധതി. ലിംഗസമത്വത്തെ സാമൂഹിക അവകാശമായിത്തന്നെ ബഹുഭൂരിപക്ഷം കേരളീയരും അംഗീകരിച്ചിട്ടുണ്ടെന്നും അതോടൊപ്പം സാമ്പത്തിക ഭദ്രത കൂടി സ്ത്രീശാക്തീകരണത്തിന് അനിവാര്യമാണ് എന്ന കാഴ്ചപ്പാടാണ് പദ്ധതിക്ക് പിന്നിലുള്ളതെന്നും കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജനും മാനേജിംഗ് ഡയറക്ടർ വി.പി.സുബ്രഹ്മണ്യനും ചൂണ്ടിക്കാട്ടി.
സ്ത്രീ ശാക്തീകരണത്തിനായി നേരത്തെ പ്രഖ്യാപിച്ച അജയ്യ സ്വർണ്ണപ്പണയ വായ്പയും കെ.എസ്.എഫ്.ഇയിൽ നിലവിലുണ്ട്. അഞ്ച് ശതമാനം പലിശമാത്രമാണ് വനിതകൾക്കായുള്ള ഈ വായ്പയുടെ പലിശനിരക്ക്. കേരളത്തിൽ നിലവിലുള്ള സ്വർണ്ണപ്പണയ വായ്പകളിൽ ഏറ്റവും കുറവ് പലിശ ഈടാക്കുന്ന പദ്ധതികളിൽ ഒന്നാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |